സച്ചിദാനന്ദന്റേത് അപക്വമായ പ്രതികരണം......ഭരണകൂടത്തിന്റെ ആനുകൂല്യങ്ങൾ പറ്റുന്ന സ്ഥാനത്തിരുന്ന് എതിര് പറയരുത്: മുരുകൻ കാട്ടാക്കട



  സംസ്ഥാന സർക്കാരിനെതിരായ പ്രസ്താവനകളുടെ പേരിൽ കവി സച്ചിദാനന്ദനും മറ്റ് സാംസ്‌കാരിക പ്രവർത്തകരും തമ്മിലുള്ള വാക്പോര് മുറുകുന്നു.  

 സച്ചിദാനന്ദന്റേത് അപക്വമായ പ്രതികരണമാണെന്നും,  ഭരണകൂടത്തിന്റെ ആനുകൂല്യങ്ങൾ പറ്റുന്ന സ്ഥാനത്തിരുന്ന് എതിര് പറയുന്നത് ശരിയല്ലെന്നും കവി മുരുകൻ കാട്ടാക്കട മാധ്യമങ്ങളോട്  പറഞ്ഞു.  


 സാധാരണ മനുഷ്യർ പറഞ്ഞുനടക്കുന്ന കാര്യങ്ങൾ സച്ചിദാനന്ദൻ പറയുന്നത് ബാലിശമാണ്. രാഷ്ട്രീയ പ്രസ്താവനകൾ നടത്തുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നു. സർക്കാർ നൽകിയ പദവിയിലിരുന്നല്ല വിമർശിക്കേണ്ടത്. ആ പദവി ഒഴിഞ്ഞിട്ട് വേണമായിരുന്നു പ്രതികരിക്കാൻ.  

 സച്ചിദാനന്ദന് പരിചയം ദൽഹിയിലെ രാഷ്ട്രീയം മാത്രമാണ്. ഡൽഹിയിലെയും, കേരളത്തിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്ന് അദ്ദേഹം തിരിച്ചറിയണമെന്നും മുരുകൻ കാട്ടാക്കട പറഞ്ഞു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments