ഈ വിഷുദിനത്തിൽ എലിക്കുളം കാർക്ക് കണി കണ്ടുണരുവാൻ എലിക്കുളം വെള്ളരി
കൃഷി വകുപ്പും - ഗ്രാമ പഞ്ചായത്തും സംയുക്തമായിട്ടാണ് വെള്ളരി കൃഷിയിറക്കുന്നത്. മല്ലികശ്ശേരിയിലെ കർഷകനായ മല്ലികശ്ശേരി
കരിമുണ്ടയിൽ വാസുവിന്റെ പുരയിടത്തിലാണ് വൈള്ളരി വിളയാൻ ഒരുങ്ങുന്നത്.
വിത്തുപാകലിന്റെ ഉദ്ഘാടനം എലിക്കുളം പഞ്ചായത്തു വൈസ് പ്രസിഡന്റ് മാത്യൂസ്പെരുമനങ്ങാട്ട് നിർവ്വഹിച്ചു. വാർഡംഗം ജിമ്മി ജോസ് കുഴിപ്പാലത്തറയിൽ അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ കെ..പ്രവീൺ പദ്ധതി വിശദീകരിച്ചു.
അസിസ്റ്റന്റ് കൃഷി ഓഫീസർ എ..ജെ.അലക്സ് റോയ്,പഞ്ചായത്തിലെ സമ്മിശ്ര കർഷകരായ കെ.. കെ.വാസു കരിമുണ്ടയിൽ,കെ..വി.മനോജ് കരിമുണ്ടയിൽ എന്നിവർ സംസാരിച്ചു.




0 Comments