പാലാ സെൻ്റ് മേരീസ് എൽ.പിയുടെമികവിന് കെ.സി.ബി.സിയുടെ അംഗീകാരം
കെ.സി.ബി. സി. സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ എൽ.പി വിഭാഗത്തിൽ പാലാ സെൻ്റ്.മേരീസ് എൽ.പി.സ്കൂൾ ഔട്ട് സ്റ്റാൻ്റിംഗ് അവാർഡ് കരസ്ഥമാക്കി. ഫെബ്രുവരി പതിനാലാം തീയതി ചങ്ങനാശ്ശേരിയിൽ നടക്കുന്ന ചടങ്ങിൽ സ്കൂൾ അധികൃതർ അവാർഡ് ഏറ്റുവാങ്ങും.
അക്കാദമിക രംഗത്തും കലാ കായിക രംഗങ്ങളിലും മികവ് പുലർത്തുന്ന കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന പൊതു വിദ്യാലയങ്ങളിൽ ഒന്നാണ് പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ. സ്കൂളിൻ്റെ നേട്ടത്തിൽ സ്കൂൾ പി .റ്റി.എ അഭിനന്ദിച്ചു. ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ. ചീരാംകുഴി ഉദ്ഘാടനം ചെയ്തു.
പി.റ്റി.എ പ്രസിഡൻ്റ് ജോഷിബാ ജയിംസ് അധ്യക്ഷത വഹിച്ചു.സൗമ്യ ജയിംസ്, മഞ്ജുഷാ റ്റോണി, ബിൻസി സെബാസ്റ്റ്യൻ, സി.ലിജി, ലീജാ മാത്യു, മാഗി ആൻഡ്രൂസ്, സി.ജെസ്സ് മരിയ, ലിജോ ആനിത്തോട്ടം, നീനു ബേബി, കാവ്യാ മോൾ മാണി, ജോളി മോൾ തോമസ്,സി. മരിയ, അനു മെറിൻ അഗസ്റ്റിൻ, ജോസ്മിൻ പി.ജെ., റ്റെസിൻ മാത്യു., ഗീതു ട്രീസാ ബോണി എന്നിവർ പ്രസംഗിച്ചു.




0 Comments