തിടനാട് മഹാക്ഷേത്രത്തിൽ തിരുവുത്സവം മാർച്ച് 8 ന് കൊടിയേറി 17 ന് സമാപിക്കുമെന്ന് സംഘാടകർ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ...... വീഡിയോ ഈ വാർത്തയോടൊപ്പം



തിടനാട് മഹാക്ഷേത്രത്തിൽ തിരുവുത്സവം മാർച്ച് 8 ന് കൊടിയേറി 17 ന് സമാപിക്കുമെന്ന് സംഘാടകർ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ...... 

തിടനാട് മഹാക്ഷേത്രത്തിലെ ശ്രീ മഹാദേവൻ, ശ്രീകൃഷ്ണഭഗവാൻ, ശ്രീ നരസിംഹമൂർത്തി എന്നിവരുടെ തിരുവുത്സവം മാർച്ച് 8 ന് കൊടിയേറി മാർച്ച് 17 ന് ആറാട്ടോടുകൂടി സമാപിക്കുമെന്ന് സംഘാടകർ പാലാ പ്രസ്സ് ക്ലബ്ബിൽ  പത്രസമ്മേളനത്തിൽ പറഞ്ഞു.
 ക്ഷേത്ര ഉപദേശക സമതി പ്രസിഡൻ്റ് ഗോപി പിള്ള കാരുവള്ളിൽ, സെക്രട്ടറി സുധീഷ് ചെമ്പൻകുളം,വൈസ് പ്രസിഡൻ്റ് ഋഷികേശ് റ്റി കറ്റോട് എന്നിവരുടെ നേതൃത്വത്തിലുള്ള 51 അംഗ ഭരണസമിതിയാണ് ഉത്സവം നടത്തുന്നത്.  


മാർച്ച് 8 ന് വൈകിട്ട് 6.30 ന് ദീപാരാധനയും ശേഷം 3 നടയിലേയും തൃക്കൊടിയേറ്റ്  ക്ഷേത്രം തന്ത്രി  താഴ്മൺമഠം കണ്ഠരര് മോഹാനരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി കല്ലാരുവേലിൽ ഇല്ലം കെ.പി. ജയരാമൻ നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിൽ നടത്തും. തുടർന്ന് ആകാശ വിസമയം. 8.30 ന് ഗാനമേള. 


രണ്ടാം ഉത്സവദിനമായ 9 ന് രാവിലെ 4.30 ന് പള്ളിയുണർത്തൽ 05 ന്
നടതുറക്കൽ, നിർമ്മാല്യദർശനം,05:30 ന്
ഗണപതിഹോമം7:45 ന് ശ്രീഭൂതബലി ,08.30 ന് ശ്രീബലി,09:30 ന് നവകം ,പഞ്ചഗവ്യം, കലശാഭിഷേകം(ദർശനപ്രാധാന്യം),വൈകിട്ട് 05 ന് നടതുറക്കൽ പുരാണപാരായണം, കാഴ്ച ശ്രീബലി,ദീപാരാധന, തിരുവാതിര,വയലിൻ ഫ്യൂഷൻ, കൊടിക്കീഴിൽ വിളക്ക്. 

വീഡിയോ 👇👇👇


മൂന്നാം ഉത്സവദിവസമായ 10 ന് മുളപൂജ,ഉത്സവബലി ദർശനം, പ്രസാദമൂട്ട്, കാഴ്ചശ്രീബലി, ദീപാരാധന,തിരുവാതിര, ബാലെ, വിളക്കിനെഴുന്നള്ളിപ്പ്. 11 ന് ശ്രീബലി, ഭക്തിഗാനസുധ,ഉത്സവബലിദർശനം, പ്രസാദമൂട്ട്, ഡാൻസ്, വീരനാട്യം, വിളക്കിനെഴുന്നള്ളിപ്പ്. 12 ന് ശ്രീബലി, നാരായണീയ പാരായണം, ഉത്സവബലി ദർശനം, പ്രസാദമൂട്ട്, തിരുവാതിര, നൃത്തസന്ധ്യ, സംഗീതലഹരി, വിളക്കിനെഴുന്നള്ളിപ്പ്. 13 ന് ഉത്സവബലി ദർശനം, പ്രസാദമൂട്ട്, സോപന സംഗീതം, ഗാനമേള, വിളക്കിനെഴുന്നള്ളിപ്പ്. 14 ന് ശ്രീബലി, ചാക്യാർകൂത്ത്, ഉത്സവബലി ദർശനം, പ്രസാദമൂട്ട്, തിരുവാതിര, ഡാൻസ്, കരോക്കെ ഗാനമേള, വിളക്കിനെഴുന്നള്ളിപ്പ്, കഥകളി. 15 ന് പുരാണ പാരായണം,ശ്രീബലി, സിനിമ സീരിയൽ താരം ശാലു മേനോൻ്റെ നൃതൃതി ഡാൻസ് പ്രോഗ്രാം,വലിയ വിളക്ക്.


 പള്ളിവേട്ട ദിവസമായ 16 ന് ശ്രീഭൂതബലി, ശ്രീബലി, സ്പെഷ്യൽ തവിൽ നാദസ്വരം, പാഞ്ചാരിമേളം, കാഴ്ച ശ്രീബലി, സ്പെഷ്യൽ പഞ്ചവാദ്യം, സമൂഹപ്പറ, വരാഹി ഭജൻസ്  കണ്ണൂരിൻ്റെ ഭജനാമൃതതരംഗിണി, പള്ളിക്കുറുപ്പ്. ആറാട്ട് ദിവസമായ 17 ന് ആറാട്ട് പുറപ്പാട്, തിരു ആറാട്ട്, ആറാട്ടുസദ്യ, തിരുവാതിര, സുമേഷ് അയിരൂരിൻ്റെ ഭക്തിഗാനമേള, ആറാട്ടെതിരേൽപ്പ്, സ്പെഷ്യൽ തവിൽ, നാദസ്വരം,പാണ്ടിമേളം, കൊടിയിറക്ക്, ആകാശ വിസമയം, 25 കലശം,ദീപാരാധന അത്താഴപൂജ, അത്താഴശിവേലി, ശ്രീഭൂതബലി. 

പത്രസമ്മേളനത്തിൽ ഉപദേശക സമിതി അംഗങ്ങളായ ജയചന്ദ്രൻ നായർ എൻ ബി, പി.കെ വിശ്വനാഥൻ നായർ, രാജേഷ് എം അർ, ശ്രീജിത്ത് എം എസ്, ശങ്കരനാരായണ മൂസത് എൻ വി, ശിവകുമാർ റ്റി.എസ്,പ്രകാശ് എ എസ്, രാജേഷ് പി. അർ, സന്തോഷ് വി ജി എന്നിവരും പങ്കെടുത്തു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments