വനിതാ ദിനത്തോടനുബന്ധിച്ച് കിസാന്‍ സര്‍വീസ് സൊസൈറ്റി നടപ്പാക്കുന്ന മണ്ണിന്റെ മകള്‍ പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് മീനച്ചില്‍ പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തില്‍ അറിയിച്ചു...
മീനച്ചില്‍ ഗ്രാമ പഞ്ചായത്തിന്റെയും
കൃഷിഭവന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വനിതാ വിങം സംസ്ഥാന പ്രസിഡന്റ് ആനി ജവരാജിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍
മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ് ഉദ്ഘാടനം ചെയ്യും.
വീഡിയോ ഇവിടെ കാണാം 👇👇👇
സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ജോയ് മൂക്കന്‍ തോട്ടം വനിതാ കര്‍ഷക വര്‍ഷ
പദ്ധതികള്‍ വിശദീകരിക്കും.
100 വനിതാ കര്‍ഷകരെ ചടങ്ങില്‍
ആദരിക്കും.കാര്‍ഷിക ക്വിസ് മത്സരവും നടക്കും.വനിതാ കര്‍ഷകര്‍ക്കായി
കാര്‍ഷിക സാങ്കേതിക വിദ്യാ പരിശീലനം,അഗ്രി ടൂറിസം സെമിനാര്‍,വിപണി
പരിശീലനം തുടങ്ങിയവയും നടത്തുമെന്ന് സംഘാടകര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ജോയ് മൂക്കന്‍ തോട്ടം,മിനി തോമസ്, സാലിയമ്മ സോയി എന്നിവര്‍ പങ്കെടുത്തു.



0 Comments