സഹകരണ ബാങ്കിലെ നിക്ഷേപം അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങുകയാണെന്ന് നിക്ഷേപക സംഘടനാ ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു..... വീഡിയോ ഈ വാർത്തയോടൊപ്പം



സഹകരണ ബാങ്കിലെ നിക്ഷേപം
അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങുകയാണെന്ന് നിക്ഷേപക സംഘടനാ ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു..... 


സഹകരണ ബാങ്കുകളിലെ  നിക്ഷേപകരുടെ  പണം ലഭിക്കുന്നതിന്
സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും അടിയന്തിര
ഇടപെടലുണ്ടാകണമെന്നാവശ്യപ്പെട്ട് ഓള്‍ കേരളാ കോ-ഓപ്പറേറ്റീവ്
ഡെപ്പോസിറ്റേ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച രാവിലെ 10
മുതല്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹം നടത്തുമെന്ന് സംഘാടകര്‍
പത്രസമ്മേളനത്തില്‍  അറിയിച്ചു. മീനച്ചില്‍ താലൂക്കിലെ നിക്ഷേപകരോടൊപ്പം
ജില്ലയിലെയും സംസ്ഥാനത്തെയും മറ്റു ഭാഗങ്ങളില്‍ നിന്നുള്ള നിക്ഷേപകരും
സത്യാഗ്രഹത്തില്‍ പങ്കെടുക്കും.പരിപാടിയുടെ മുന്നൊരുക്കമെന്ന നിലയില്‍
വെള്ളിയാഴ്ച നിക്ഷേപ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. 

വീഡിയോ 👇👇👇
 

രാവിലെ 10ന് കിഴതടിയൂര്‍ ,11ന് വലവൂര്‍,12ന് കടനാട് ,ഉച്ചകഴിഞ്ഞ് രണ്ടിന് മേലമ്പാറ
,മൂന്നിന് ഈരാറ്റുപേട്ട എന്നീ സഹകരണ ബാങ്കുകളുടെ മുന്നിലാണ് യോഗങ്ങള്‍
സംഘടിപ്പിക്കുന്നത്.പത്രസമ്മേളനത്തില്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ്
റോയി വെള്ളരിങ്ങാട്ട്, ജില്ലാ പ്രസിഡന്റ് എ.സി. ബേബിച്ചന്‍,തിയഡോഷ്യസ്
ഇമ്മാനുവേല്‍,സണ്ണി സേവ്യര്‍ ,ജോസന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments