വദന അർബുദത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യൻ ദന്തൽ അസോസിയേഷൻ (ഐ ഡി എ) ക്യാൻ വിൻ ദൗത്യം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. വായിലെ ക്യാൻസർ വ്യാപകമാകുന്ന സാഹചര്യത്തിലാണ് മുൻകരുതലുമായി അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്......
സംസ്ഥാന വ്യാപകമായി 7000 ദന്തൽ ക്ലിനിക്കുകൾ പ്രാഥമിക കണ്ടെത്തൽ കേന്ദ്രങ്ങളായി പ്രവർത്തിക്കും. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച ദന്തൽ ഡോക്ടർമാരെ ഉൾപ്പെടുത്തി ക്ലിനിക്കുകൾ ആരംഭിച്ചു കഴിഞ്ഞു. വായിലെ ഭേദമാകാത്ത മുറിവുകൾ, ചുവപ്പോ വെള്ളയോ കലർന്ന പാടുകൾ, അസാധാരണ വളർച്ചകൾ, വേദന, രക്തസ്രാവം, വായ തുറക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പ്രാഥമിക കണ്ടെത്തൽ കേന്ദ്രങ്ങളിൽ എത്തി പരിശോധന നടത്തണം.
വീഡിയോ 👇👇👇
ക്യാൻ വിൻ പദ്ധതിക്ക് പ്രചാരണം നൽകി ഐ ഡി എ പാലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ 7 ന് ചേർപ്പുങ്കൽ ബി-ഹബിൽ ദന്തൽ ദിനാഘോഷം നടത്തും.
രാവിലെ 10 ന് ആശാ പ്രവർത്തകർക്ക് പ്രത്യേക ബോധവൽക്കരണ പരിശീലന ക്ലാസ് നടക്കും. വൈകിട്ട് നടക്കുന്ന സമ്മേളനം ഓങ്കോളജിസ്റ്റും കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധയുമായ ഡോക്ടർ ജോജോ വി. ജോസ് ഉദ്ഘാടനം ചെയ്യും. രോഗം കണ്ടെത്താനും പ്രതിരോധത്തെയും കുറിച്ച് അദ്ദേഹം വിശദമായ ക്ലാസെടുക്കും.
ഐഡിഎ പ്രസിഡൻ്റ് ഡോ. ജിയോ ടോം ചാൾസ് അധ്യക്ഷത വഹിക്കും. തുടർന്ന് വനിത ദിനാഘോഷത്തിന് ഭാഗമായി ഡോക്ടർ പ്രീതി കെ. ജോസഫ് നയിക്കുന്ന കാൻസർ ബോധവൽക്കരണ ക്ലാസും നടക്കും.
വാർത്താസമ്മേളനത്തിൽ ഐഡിഎ പ്രസിഡൻ്റ് ഡോ. ജിയോ ടോം ചാൾസ്, ഡോ. ബാബു ഇട്ടിയവിര, ഡോ. റ്റോബിൻ സി. പടവിൽ, ഡോ. അമൽ ബേബി, വിമൻസ് അസോസിയേഷൻ പ്രസിഡൻറ് ഡോ. മിന്നു മഞ്ചക്കൽ തുടങ്ങിയവർ പങ്കെടുത്തു.



0 Comments