കേരളത്തിലെ ആരോഗ്യ മേഖലയെ തകർക്കാൻ കോൺഗ്രസ്സ് ശ്രമിക്കുന്നു: പന്ന്യൻ രവീന്ദ്രൻ.


കേരളത്തിലെ ആരോഗ്യ മേഖലയെ തകർക്കാൻ കോൺഗ്രസ്സ് ശ്രമിക്കുന്നു.- പന്ന്യൻ രവീന്ദ്രൻ.

 ലോകത്തിനു മാതൃകയായ കേരളത്തിലെ പൊതു ആരോഗ്യ മേഖലയെ ഈ രംഗത്തെ സ്വകാര്യ ഭീമൻ മാർക്ക് വേണ്ടി തകർക്കാനുള്ള ഗൂഡ ശ്രമമാണ് കോൺഗ്രസ്സ് കെ എസ് യു എന്ന സംഘടനയെ ഉപയോഗിച്ച് നടത്തിയതെന്ന് മുൻ എം പി യും സിപിഐ മുതിർന്ന നേതാവുമായ പന്ന്യൻ രവീന്ദ്രൻ ആരോപിച്ചു. ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചു നൽകിയതും 
കുടുംബം നോക്കി മറ്റ്‌ വരുമാനമില്ലാത്ത സ്ത്രീകൾക്ക് എൽ ഡി എഫ് സർക്കാർ നൽകിയ സഹായവും വോട്ട് ലഭിക്കുന്നതിനുള്ള കൈ കൂലിയാണെന്നാണ് കോണ്ഗ്രസ്സിന്റെ നിലപാട് ഇതുമൂലം ഖജനാവ്‌ കാലിയായി ഞങ്ങൾ അധികാരത്തിൽ വന്നാൽ ഖജനാവിൽ പണമെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് അവർ പറയുന്നത്.


ഇതിനർത്ഥം ക്ഷേമ പെൻഷനുകൾ നിർത്തലക്കുമെന്നാണ്. കേരളത്തിലെ ജനങ്ങളല്ല അധികാരമാണ് അവർക്കാവശ്യമെന്ന് അദ്ദേഹം പറഞ്ഞു 
പാലായിൽ പി എസ് പരമേശ്വരൻ നായർ, കെ വി കൈപ്പള്ളി അനുസ്മരണ സമ്മേളനം കിഴതടിയൂർ ബാങ്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ. സിപിഐ ജില്ല എസിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി അധ്യക്ഷത വഹിച്ചു.കള്ള് ചെത്ത് ക്ഷേമ നിധി ബോർഡിന്റെ അവാർഡ് ലഭിച്ചവരെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ ആദരിച്ചു. സിപിഐ ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌ കുമാർ മുഖ്യ പ്രഭാഷണം നടത്തി. 


ചെത്തു തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി പി കെ ഷാജകുമാർ സ്വാഗതം ആശംസിച്ചു. മദ്യ വ്യവസായ തൊഴിലാളി ഫെഡറഷൻ സംസ്ഥാന പ്രസിഡന്റ് ബാബു കെ ജോർജ്, സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം എം ജി ശേഖരൻ, ജില്ല കമ്മറ്റി അംഗങ്ങളായ അഡ്വ പി ആർ തങ്കച്ചൻ, അഡ്വ സണ്ണി ഡേവിഡ്, അഡ്വ പി എസ് സുനിൽ, എ ഐ റ്റി യു സി പാലാ, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റുമാരായ അഡ്വ പയസ് രാമപുരം, പി എസ് ബാബു, കർഷക തൊഴിലാളി ഫെഡറേഷൻ ജില്ല പ്രസിഡന്റ് ബിജു റ്റി ബി, എം റ്റി സജി, ശ്യാമള ചന്ദ്രൻ, പി എൻ ദാസപ്പൻ, എൻ സുരേന്ദ്രൻ, ഡോ അനീഷ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments