വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിലെ തര്‍ക്കത്തെത്തുടര്‍ന്ന് വീട്ടുമുറ്റത്തിരുന്ന വാഹനങ്ങള്‍ക്കും വീടിനും തീയിടാന്‍ ശ്രമം. വെള്ളിയാഴ്ച രാവിലെ 7.30-ഓടെ ദര്‍ഭത്തൊട്ടി ആടുകുഴിയില്‍ ടോമി ജെയിംസിന്റെ വീട്ടിലേക്കാണ് പ്രതിയായ വെള്ളിലാംപരപ്പ് സ്വദേശി ഇടശ്ശേരില്‍ സജീവന്‍ തീയിടാന്‍ സ്രമിച്ചത്. വീട്ടുടമ മല്‍പ്പിടിത്തത്തിലൂടെ പ്രതിയെ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു.
കുപ്പിയില്‍ മണ്ണെണ്ണയുമായെത്തിയ സജീവന്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് വാന്‍, ബൈക്ക് എന്നിവയിലേക്കും വീടിന്റെ സിറ്റൗട്ടിലേക്കും മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് പേപ്പര്‍ ചുരുട്ടി കത്തിച്ച് തീയിടാന്‍ ശ്രമിക്കുന്നതിനിടെ ടോമി തടയുകയും കീഴ്‌പ്പെടുത്തുകയുമായിരുന്നു. സജീവന്റെ പക്കല്‍ നിന്ന് ടോമി നേരത്തെ ഒരു ബൈക്ക് വാങ്ങിയിരുന്നു.
ഈ ബൈക്കിന്റെ ഉടമസ്ഥാവകാശം മാറ്റിനല്‍കാന്‍ വൈകിയതാണ് സജീവനെ പ്രകോപിപ്പിച്ചത്. എന്നാല്‍ പേര് മാറ്റുന്നതിനായുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതിനിടയിലാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായതെന്നും ടോമി പറഞ്ഞു. സംഭവത്തില്‍ പരാതി ലഭിച്ചതായും സജീവനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും കാളിയാര്‍ പോലീസ് അറിയിച്ചു.



0 Comments