കേന്ദ്ര പദ്ധതിയായി പിൽഗ്രിം ടൂറിസം സർക്യൂട്ട് നടപ്പിലാക്കും; ഷോൺ ജോർജ്.


കേന്ദ്ര പദ്ധതിയായി പിൽഗ്രിം ടൂറിസം സർക്യൂട്ട് നടപ്പിലാക്കും; ഷോൺ ജോർജ്. 

 കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിലെ  പ്രധാനപ്പെട്ട ആരാധനാലയങ്ങളെ ബന്ധിപ്പിച്ച് പിൽഗ്രിം ടൂറിസം സർക്യൂട്ട് നടപ്പിലാക്കുമെന്ന് എൻഡിഎ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. ഇത് സംബന്ധിച്ച പദ്ധതിത രേഖ കേന്ദ്രസർക്കാരിന് സമർപ്പിച്ചതായി ഷോൺ അറിയിച്ചു. 


രാമപുരം നാലമ്പലത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇതിൽ ഉൾപ്പെടുത്തി പ്രത്യേക പാക്കേജ് തയാറാക്കിയിട്ടുണ്ട്. കൂടാതെ രാമപുരം, ഭരണങ്ങാനം, കുറവിലങ്ങാട്, അരുവിത്തുറ പള്ളികളും ശബരിമല ഇടതാവളമായ കടപ്പാട്ടൂർ ക്ഷേത്രം, മുരുകൻമല, തങ്ങൾപാറ, വാഗമൺ കുരിശുമല എന്നീ തീർത്ഥാടക കേന്ദ്രങ്ങളെയുമാണ് തീർത്ഥാടക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് എന്നും അദ്ദേഹം അറിയിച്ചു. 


തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തിയ മണ്ഡല പര്യടനത്തിന് രാമപുരത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ഷോൺ ജോർജ്. 

രാവിലെ പ്രചാരണാർത്ഥം വെള്ളിലാപള്ളിയിൽ ഗ്രഹസന്ദർശനം നടത്തി. പാർട്ടിയുടെയും പോഷക സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് രാമപുരം പഞ്ചായത്തിൽ വാഹന പര്യടനം നടത്തി. ഏഴാച്ചേരി ബാങ്ക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പര്യടനം വെള്ളിലാപ്പള്ളി, ചിറകണ്ടം, ചക്കാമ്പുഴ, കൊണ്ടാട്, കൂടപ്പുലം, ചേറ്റുകുളം, അമനകര, മേതിരി, കഴതിരി, കുറിഞ്ഞി, നെല്ലാപ്പാറ, മുല്ലമറ്റം, മരങ്ങാട്, പാലവേലി വഴി രാമപുരം അമ്പലം ജംഗ്ഷനിൽ അവസാനിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments