ഏറ്റുമാനൂരിൽ ബാറിന് സമീപം മാരകായുധങ്ങളുമായി സംഘർഷം സൃഷ്ടിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.



ഏറ്റുമാനൂരിൽ ബാറിന് സമീപം മാരകായുധങ്ങളുമായി സംഘർഷം സൃഷ്ടിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.
 
നീണ്ടൂർ പ്ലാസാ ബാറിന്റെ മുൻവശത്തെ പാർക്കിംഗ് ഏരിയയിൽ മാരകായുധങ്ങളുമായി സംഘർഷം സൃഷ്ടിച്ച കേസിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. 24.03.2026 രാത്രി 10.00 മണിയോടെയാണ് സംഭവം.

ഗാർഹികമോ കാർഷികമോ ആയ ആവശ്യങ്ങൾക്കല്ലാതെ ആയുധങ്ങൾ കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണെന്ന അറിവോടെ പ്രതികൾ പരസ്പരം തമ്മിലടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒന്നാം പ്രതി വടിവാൾ ആകാശത്തേക്ക് ചുഴറ്റിയും തറയിൽ ഉരച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രണ്ടാം പ്രതി പെപ്പർ സ്പ്രേ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും മൂന്നാം പ്രതി ബിയർ കുപ്പി ഉപയോഗിച്ച് ഒരാളെ ആക്രമിക്കുകയും ചെയ്തു. മറ്റ് പ്രതികളും സംഘർഷത്തിൽ പങ്കെടുത്തതായി കണ്ടെത്തി.


സംഭവവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ  കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (BNS) യിലെ വിവിധ വകുപ്പുകൾ  Arms Act എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസിൽ പ്രതികളായ ഷിബിൻ എം എസ് (25) s/ഒ ഷിബു, മാഡം പറമ്പിൽ ഹൗസ് നീണ്ടൂർ, മോബിൻ സിറിയാക് (35),s/o ബിബിൻ സിറിയക്, മണ്ണു പറമ്പിൽ ഹൗസ്, കൈപ്പുഴ ഏറ്റുമാനൂർ,ഹരികൃഷ്ണൻ കെ വി (26),s/o വിദ്യാധരൻ കുന്നപ്പള്ളി ഹൗസ് കുറുപ്പുംപടി,ശ്രീജിത് സജീവ് (23) s/o സജീവൻ കെ കെ കോഴിക്കാടൻ ഹൗസ് വെങ്ങോർ കുറുപ്പംപടി എന്നിവരെ അറസ്റ്റ് ചെയ്ത് ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


കേസിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് പ്രതികളായ രമേഷ്, ബിനു, രഞ്ജിത് എന്നിവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

അറസ്റ്റിലായ പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇതിൽ കൊലപാതകശ്രമം, കവർച്ച, ലഹരിവസ്തു നിയമലംഘനം, പൊതുസ്ഥലങ്ങളിൽ അക്രമം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ഉൾപ്പെടുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments