പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഔദ്യോഗിക ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും മറ്റ് ജില്ലകളിലും ഉയർന്ന താപനിലയും ഉയർന്ന അന്തരീക്ഷ ഈർപ്പവും മൂലമുള്ള അത്യുഷ്ണം അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദേശിക്കുന്നു.

 വിദ്യഭ്യാസ  വകുപ്പിനുള്ള പ്രത്യേക നിർദേശങ്ങൾ 

*വിദ്യാർത്ഥികളുടെ അവധിക്കാല ക്ലാസുകൾ, ക്യാമ്പുകൾ എന്നിവ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും വിലക്കേണ്ടതാണ്. 

*സ്വകാര്യ സ്കൂളുകൾക്കും ഇവ ബാധകമാക്കണം.

*അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷയും വായുസഞ്ചാരം, കുടിവെള്ളം, ടോയ്‌ലെറ്റ് തുടങ്ങിയ സൗകര്യങ്ങളും ഉറപ്പ് വരുത്തി കൊണ്ട് മാത്രം പരീക്ഷാ മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ അനുവദിക്കാവുന്നതാണ്.

*വിദ്യാർഥികളിലേക്കും രക്ഷിതാക്കളിലേക്കും ചൂട് മൂലമുള്ള പ്രശ്നങ്ങളെ നേരിടാനുള്ള സുരക്ഷാ മുൻകരുതൽ നിർദേശങ്ങൾ എത്തിച്ചു നല്കാൻ വാട്സാപ്പ് ഗ്രൂപ്പ് പോലെയുള്ള മാർഗങ്ങളുണ്ടെങ്കിൽ അതുവഴിയും kite victors ചാനെൽ വഴിയും ശ്രമിക്കേണ്ടതാണ്. 

*ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി ഏകോപനത്തോടെ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്.

*മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വകുപ്പ് പുറപ്പെടുവിക്കുന്ന അടിയന്തര സർക്കുലർ, സ്വീകരിച്ച മറ്റ് നടപടികൾ എന്നിവ രേഖാമൂലം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കാനും അഭ്യർത്ഥിക്കുന്നു.

*സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി*
*23-04-2026*

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments