പേണ്ടാനംവയല്‍ ശ്രീബാലഭദ്രാ ക്ഷേത്രത്തില്‍ ഉത്സവം നാളെയും മറ്റന്നാളും
പാലാ പേണ്ടാനംവയല്‍ ശ്രീബാലഭദ്രാ ക്ഷേത്രത്തിലെ ഉത്സവം ഏപ്രിൽ 22,23 ആഘോഷിക്കുമെന്ന് സെക്രട്ടറി പി.ജി. അനിൽ പ്രസാദ് അറിയിച്ചു. തന്ത്രി വടക്കുംപുറം ശശിധരന്‍ തന്ത്രികള്‍, മുകേഷ് ശാന്തി എന്നിവര്‍ നേതൃത്വം നൽക്കും.
നാളെ വൈകിട്ട് 7ന് ദീപാരാധന, പൂമൂടല്‍.
23 ന് രാവിലെ 5 ന് മഹാഗണപതിഹോമം, 8ന് പഞ്ചഗവ്യ കലശപൂജ, 10 ന് കലശാഭിഷേകം, പ്രസന്നപൂജ, ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30ന് നടതുറപ്പ്, 6 ന് വലവൂര്‍ എസ്.എന്‍.ഡി.പി. സംഘത്തിന്റെ തിരുവാതിരകളി, 7.30ന് താലംവരവ്, ദീപാരാധന, പൂമൂടല്‍, 8ന് തിരുവാതിരകളി, ഗുരുതി, അത്താഴപൂജ, നടയടപ്പ് എന്നിവയാണ് പ്രധാന പരിപാടികള്‍.




0 Comments