എ ഐ റ്റി യു സി പാലാ മണ്ഡലം കമ്മറ്റിയുടെ യുടെ നേതൃത്വത്തിൽ നാളെ മെയ് ദിന റാലിയും സമ്മേളനവും നടക്കും. രാവിലെ 9.30 ന് റാലി തെക്കേക്കരയിൽ നിന്നും ആരംഭിക്കും. ടൗൺ ചുറ്റി ടൗൺ പ്രൈവറ്റ് സ്റ്റാന്റിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ എ ഐ റ്റി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ശശിധരൻ മെയ് ദിന സന്ദേശം നൽകും.
മണ്ഡലം പ്രസിഡന്റ് അഡ്വ പയസ് രാമപുരം ആദ്യക്ഷത വഹിക്കും. മണ്ഡലം സെക്രട്ടറി അഡ്വ പി ആർ തങ്കച്ചൻ സ്വാഗതം ആശംസിക്കും.എ ഐ റ്റി യു സി ജില്ല വൈസ് പ്രസിഡന്റ് ബാബു കെ ജോർജ് മുഖ്യ പ്രഭാഷണം നടത്തും. കിസ്സൻ സഭ ജില്ല പ്രസിഡന്റ് അഡ്വ തോമസ് വി റ്റി, സി പി ഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി, കർഷക തൊഴിലാളി ഫെഡറേഷൻ ജില്ല പ്രസിഡന്റ് ബിജു റ്റി ബി, സിബി ജോസഫ്, അനു ബാബു തോമസ് എന്നിവർ പ്രസംഗിക്കും.


0 Comments