വെള്ളിയാമറ്റം സിറ്റിക്ക് സമീപം പുകപ്പുരയ്ക്ക് തീപിടിച്ച് റബ്ബര്‍ ഷീറ്റുകളും മര ഉരുപ്പടികളും കത്തിനശിച്ചു.


 വെള്ളിയാമറ്റം  സിറ്റിക്ക് സമീപം പുകപ്പുരയ്ക്ക് തീപിടിച്ച് റബ്ബര്‍ ഷീറ്റുകളും മര ഉരുപ്പടികളും കത്തിനശിച്ചു. 

അരീപ്പറമ്പില്‍ പോളിന്റെ വീടിനോട് ചേര്‍ന്നുള്ള പുകപ്പുരയ്ക്കാണ് ചൊവ്വാഴ്ച രാത്രി 11.30ഓടെ തീപിടിച്ചത്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപവാസികളാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഉടന്‍തന്നെ വീട്ടുകാരെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു. മൂലമറ്റത്തുനിന്നും സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ അബ്ദുള്‍ അസീസിന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റ് സേന സ്ഥലത്തെത്തിയെങ്കിലും ഇടുങ്ങിയ വഴി കാരണം വാഹനം പുകപ്പുരയ്ക്ക് സമീപത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. 



തുടര്‍ന്ന് അഞ്ചിലധികം ഹോസുകള്‍ ഉപയോഗിച്ച് ദൂരത്തുനിന്നാണ് വെള്ളം പമ്പ് ചെയ്തത്. റബ്ബര്‍ ഷീറ്റുകള്‍ക്ക് തീപിടിച്ചതിനാല്‍ വെള്ളത്തോടൊപ്പം കെമിക്കല്‍ ഫോം കൂടി ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. മുക്കാല്‍ മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്‌നിരക്ഷാസേന തീ പൂര്‍ണ്ണമായും അണച്ചത്. പുകപ്പുരയും അതിലുണ്ടായിരുന്ന റബ്ബര്‍ ഷീറ്റുകളും തടികളും ഭാഗികമായി നശിച്ചിട്ടുണ്ട്. സേനാംഗങ്ങളായ ജിന്‍സ് മാത്യു, ബിബിന്‍ എ. തങ്കപ്പന്‍, സിജു എം.പി, പ്രശാന്ത് കെ.എ അഫ്‌സല്‍ ഖാന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments