സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി മന്ത്രി വി.എൻ. വാസവൻ. എക്സിറ്റ് പോളുകൾ എപ്പോഴും യാഥാർത്ഥ്യമാകണമെന്നില്ലെന്നും ജനവിധിയാണ് അന്തിമമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണത്തെ അനുഭവങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാ യിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എക്സിറ്റ് പോളുകൾ പോലും ഒരു പ്രത്യേക തരംഗം ഉണ്ടെന്ന് അവകാശപ്പെടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫിലെ ആഭ്യന്തര കലഹങ്ങളെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. വോട്ടെണ്ണും മുൻപേ യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ നേതാക്കൾ തമ്മിൽ തല്ല് തുടങ്ങിക്കഴിഞ്ഞു.
നാലാം തീയതി വരെ സ്വപ്നം കാണാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു .
സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടത്തിയ പിണറായി സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്.
കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്ക് വന്നതിന്റെ ഗുണം മധ്യകേരളത്തിൽ ഇത്തവണയും പ്രതിഫലിക്കും. പാലാ ഉൾപ്പെടെ ജോസ് കെ. മാണി വിഭാഗം മത്സരിച്ച മിക്ക സീറ്റുകളിലും എൽഡിഎഫ് ജയിക്കുമെന്നും വാസവൻ അവകാശപ്പെട്ടു.


0 Comments