കർഷക ഉദ്പാദക സംഘങ്ങളുടെ നേതൃസംഗമം തിങ്കളാഴ്ച .
നാഷണൽ കോ ഓപ്പറേറ്റീവ് ഡവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ അംഗീകാരത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിൽ പള്ളം ബ്ലോക്കിലെ അയർക്കുന്നം, വൈക്കം ബ്ലോക്കിലെ തോട്ടകം, ഈരാറ്റുപേട്ട ബ്ലോക്കിലെ വെള്ളികുളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലോക്കു തല ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുകളായ കർഷക ഉദ്പാദക വിപണന സഹകരണ സംഘങ്ങളുടെ ഭരണസമിതിയംഗങ്ങൾ, ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസർ, അക്കൗണ്ടൻ്റുമാർ എന്നിവർക്കുള്ള സംയുക്ത കർമ്മരേഖാ പരിശീലന പരിപാടി ഇരുപത്തിയേഴിന് തിങ്കളാഴ്ച പാലാ ഷാലോം പാസ്റ്ററൽ സെൻ്ററിൽ വെച്ചു നടക്കും.
രാവിലെ ഒൻപതേമുക്കാലിന് രജിസ്ട്രേഷനോടെ ആരംഭിക്കുന്ന പ്രോഗ്രാമിൽ എഫ്.പി.ഒ കളുടെ ഭാവി പ്രവർത്തന രൂപരേഖയും വാർഷിക കർമ പദ്ധതിയും തയ്യാറാക്കും. പി. എസ്.ഡബ്ലിയു. എസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേലിൻ്റെ അദ്ധ്യക്ഷതയിൽ എൻ. സി. ഡി .സി കേരള റീജിയൺ ഡയറക്ടർ കെ . എൻ. ശ്രീധരൻ പ്രോഗ്രാമിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.
പി.എസ്.ഡബ്ലിയു. എസ് അസി ഡയറക്‌ടുമാരായ ഫാ.ഫ്രാൻസീസ് ഇടത്തിനാൽ, ഫാ.മാത്യു പുളിക്കപ്പറമ്പിൽ, എഫ്. പി. ഒ ഡിവിഷൻ മാനേജർ ഡാൻ്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം എന്നിവർ പ്രസംഗിക്കും. റിസ്സോഴ്സ് പേഴ്‌സൺമാരായ അജയ് ജോസ്, വിമൽ ജോണി, ജസ്റ്റിൻ ജോസഫ്, ഷീബാ ബെന്നി തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.




0 Comments