കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും പാർട്ടിയുംകൂടി പെഴക്കാപ്പിള്ളി ഭാഗത്ത് നടത്തിയ പരിശോധനയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി ബീഹാർ സംസ്ഥാനത്ത് വെസ്റ്റ് ചമ്പാരൻ ജില്ലയിൽ മെയിനട്ടഡ് താലൂക്കിൽ ദുധൗര വില്ലേജ് ദുധൗര കോളനിയിൽ വാർഡ് നമ്പർ 4 സുനിൽദാസ് മകൻ ബീധാൻ ദാസ് (27/26) എന്നയാളെ അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ജനുവരി മാസം മഹാരാഷ്ട്ര ഇസാൻപുർ പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് കിലോ കഞ്ചാവ് കേസിൽ ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി കേരളത്തിൽ സഹോദരനൊപ്പം
പായിപ്ര കവലക്ക് സമീപം വാടക വീട്ടിൽ താമസിച്ചു കഞ്ചാവ് കച്ചവടം നടത്തി വരിക ആയിരുന്നു, എക്സൈസ് പാർട്ടി യെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിക്കിന്നതിനിടയിൽ പായിപ്ര ടാങ്ക് റോഡിനു സമീപം ഉള്ള പൊട്ടകിണറ്റിൽ വീണ പ്രതിയെ മുവാറ്റുപുഴ ഫയർഫോഴ്‌സിന്റെ
സഹായത്തോടെ പുറത്ത് എത്തിച്ചു വൈദ്യ സഹായം നൽകി.പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
കേസ് കണ്ടെത്തിയ സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറോടൊപ്പം പ്രിവന്റിവ് ഓഫീസർ മനോജ് കെ കെ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഷബീർ എം എം സിവിൽ ഓഫീസർമാരായ മാഹിൻ പി.ബി. , അനിത പി.എൻ., സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിജു പോൾ എന്നിവരും ഉണ്ടായിരുന്നു.



0 Comments