ബസേലിയസ് കോളേജ് പ്രിൻസിപ്പലായി പ്രൊഫ.ഡോ. പി. ജ്യോതിമോൾ സ്ഥാനമേറ്റു


 കോട്ടയം ബസേലിയസ് കോളജിനെ  ഇനി പ്രൊഫ. ഡോ. പി. ജ്യോതിമോൾ നയിക്കും. മുൻ പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസിന്റെ വിരമിക്കലിനെ തുടർന്നാണ്, വൈസ് പ്രിൻസിപ്പൽ ആയിരുന്ന ജ്യോതിമോൾ  പ്രിൻസിപ്പൽ ആയി ചുമതല ഏറ്റെടുത്തത്. 



 എം.ജി. സർവകലാശാല അക്കാഡമിക് കൗൺസിൽ അംഗവും സർവകലാശാല പിജി ബോർഡ് ഓഫ് സ്റ്റഡീസ് അംഗവുമാണ്. ഏഴുവർഷമായി കോളേജ് വൈസ് പ്രിൻസിപ്പൽ ആണ്. കോളജ് ഇംഗ്ലീഷ് വകുപ്പ് മേധാവിയിരുന്നു.  


 എം.ജി.സർവകലാശാലയിൽ ഗവേഷണമാർഗദർശിയാണ്. ഇതിനോടകം മൂന്നു ഗവേഷണവിദ്യാർഥികൾ ഗവേഷണം പൂർത്തീകരിച്ച് പിഎച്ച്ഡി നേടുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രാസംഗകയും എഴുത്തുകാരിയും വിവർത്തകയുമാണ്. ലോക പ്രശസ്തങ്ങളായ ഒട്ടേറെ കവിതകൾ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments