ഐപിഎല്ലിൽ ഈ സീസണിൽ ഇനി രണ്ട് മത്സരങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളു. അതിനിടെ ഐപിഎല്ലിൽ പുതിയ നിയമം നടപ്പാക്കി ബിസിസിഐ. ഐപിഎൽ മത്സരം നടക്കുമ്പോൾ കളിക്കാരും മാച്ച് ഓഫീഷ്യലുകളും ‘സ്മാർട്ട് സൺഗ്ലാസുകൾ’ ഉപയോഗിക്കുന്നത് ബിസിസിഐ വിലക്കി. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് വിലക്കേർപ്പെടുത്തിയത്.
മൊബൈൽ ഡാറ്റ, വൈ- ഫൈ ഉപയോഗിച്ച് തത്സമയ സ്ട്രീമിങും വിഡിയോ കോളിങ് അടക്കമുള്ള സൗകര്യങ്ങളും സാധ്യമാകുന്ന അത്യാധുനിക കമ്യൂണിക്കേഷൺ ഫീച്ചറുകൾ ഇത്തരം ഗ്ലാസുകളിൽ ഉള്ളതിനാലാണ് നടപടി. ഇത്തരം ഗ്ലാസുകൾ വിൽക്കുന്ന കമ്പനികൾ ചില താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും ഇവ വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് ഫ്രാഞ്ചൈസികൾക്ക് ബിസിസിഐ കർശന നിർദ്ദേശം നൽകിയത്.
ടെക്സ്റ്റ് മെസേജുകൾ അയക്കാനും സ്വീകരിക്കാനും ഓഡിയോ, വിഡിയോ കോളുകൾ ചെയ്യാനും തത്സമയം സംപ്രേഷണം ചെയ്യാനും ശേഷിയുള്ള ഈ ഉപകരണങ്ങളെ ആശയ വിനിമയ ഉപകരണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതിനാൽ കളിക്കാരും മറ്റ് ഒഫീഷ്യൽസും ഉള്ള നിശ്ചിത മേഖലകളിൽ ഇത്തരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കാനോ കൈവശം വയ്ക്കാനോ പാടില്ലെന്ന കർശന നിർദ്ദേശമാണ് ബിസിസിഐ നൽകുന്നത്.
70 12 23 03 34ച്ചത്.



0 Comments