പാലാ നെല്ലിയാനി നിത്യാരാധനാ മഠാംഗമായ സിസ്റ്റർ തെരേസ് മണിയങ്ങാട്ട് (92) നിര്യാതയായി. സംസ്കാരം നാളെ (20-05-2026, ബുധൻ) 10.30- ന് നെല്ലിയാനി മഠം ചാപ്പലിലെ ശുശ്രൂഷകൾക്ക് ശേഷം മഠം വക സെമിത്തേരിയിൽ.

പാലാ നെല്ലിയാനി നിത്യാരാധനാ മഠാംഗമായ സിസ്റ്റർ തെരേസ് മണിയങ്ങാട്ട് (92) നിര്യാതയായി. സംസ്കാരം നാളെ (20-05-2026, ബുധൻ) 10.30- ന് നെല്ലിയാനി മഠം ചാപ്പലിലെ ശുശ്രൂഷകൾക്ക് ശേഷം മഠം വക സെമിത്തേരിയിൽ. 

പരേത കാഞ്ഞിരമറ്റം ഇടവക മണിയങ്ങാട്ട് കുടുംബാംഗമാണ്. നെല്ലിയാനി, വടകര, കാഞ്ഞിരമറ്റം, അരുണാപുരം അഡോറേഷൻ ഹോസ്റ്റൽ, ക്രൈസ്റ്റ് ഹാൾ, കൂത്താട്ടുകുളം ദേവമാതാ, ഉരുളികുന്നം മുത്തോലപുരം, മുട്ടുചിറ, കടുത്തുരുത്തി, കൂത്താട്ടുകുളം ഇൻഫൻ്റ് ജീസസ്, കൂത്താട്ടുകുളം ശാന്തി ഭവൻ എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

സഹോദരങ്ങൾ: പാപ്പച്ചൻ (മണിയങ്ങാട്ട്, വെള്ളരിക്കുണ്ട്), എം.എൽ. അലക്സാണ്ടർ (മണിയങ്ങാട്ട്, കാഞ്ഞിരമറ്റം), പരേതരായ മേരി (മാമി) (വേരനാൽ, വലവൂർ), ലുക്കോസ് (മണിയങ്ങാട്ട്, വെച്ചൂച്ചിറ), ഏലിക്കുട്ടി (ഈഴക്കുന്നേൽ, വെള്ളരിക്കുണ്ട്), ചിന്നമ്മ (ആനിക്കാമാറ്റം, പുന്നത്തറ), കുട്ടിയമ്മ (പാറേക്കുളം, ആലക്കോട്), എ . എൽ. തോമസ് (മണിയങ്ങാട്ട്, വെള്ളരിക്കുണ്ട്), ജോർജ് മണിയങ്ങാട്ട്, അവിരാച്ചൻ (മണിയങ്ങാട്ട്, വെള്ളരിക്കുണ്ട്).

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments