കുട്ടനാട് എം എൽ എ റെജി ചെറിയാനെതിരെ വിമർശനവുമായി ജി സുധാകരൻ


കുട്ടനാട് എം എൽ എ റെജി ചെറിയാനെതിരെ വിമർശനവുമായി ജി സുധാകരൻ

തന്നെ അറിയിക്കാതെ റെജി ചെറിയാൻ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും സന്ദർശിച്ചതിനെതിരെയാണ് വിമർശനം. 
സമ്പത്തിൻ്റെ അഹങ്കാരമാണ് റെജി ചെറിയാന്.
റെജി ചെറിയാനെതിരെ താൻ നിയമ സഭാ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ ശിക്ഷിക്കപ്പെടും. 
ഒരു എം എൽ എയുടെ മുകളിൽ വേറൊരു എം എൽ എ അധികാരം സ്ഥാപിക്കുകയാണ്. 


അതും ആദ്യമായി എം എൽ എ ആകുന്നയാൾ. 
വലിയ സ്ഥാപനത്തിൻ്റെ ഉടമയാണ്. 
താനവിടെ വെള്ളമടിക്കാൻ പോകാത്തത് കൊണ്ട് തന്നോട് സ്നേഹം കാണില്ല. 
അവിടെ വെള്ളമടിക്കാൻ പോകുന്ന നേതാക്കൻമാരെയൊക്കെ എനിക്കറിയാം. 


ജനപ്രതിനിധി മറ്റൊരു ജന പ്രതിനിധിയെ കവച്ചു വെക്കാൻ പാടില്ല

സ്കൂൾ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗങ്ങൾ മാത്രം ഉദ്ഘാടനം ചെയ്താൽ മതിയെന്ന ജില്ലാ പഞ്ചായത്തിൻ്റെ ഉത്തരവ് തലയിൽ ചെളിയുള്ളവർ മാത്രമിറക്കുന്നതാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മഹേന്ദ്രൻ്റെ വിവരക്കേട് കൊണ്ടാണ് ഇതുണ്ടായത്. 
ഉത്തരവിറക്കിയവർ ജനങ്ങളോട് ക്ഷമ പറയണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments