രാസവളവിതരണത്തിന് നിയന്ത്രണം പാടില്ല: കർഷക കോൺഗ്രസ്
രാസവളത്തിൻ്റെ വിതരണത്തിന് കർഷകർക്ക് നിയന്ത്രണമെർപ്പെടുത്തുമെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്ന് കർഷകകോൺഗ്രസ് കിടങ്ങൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. രാസവളത്തിൻ്റെ പ്രയോഗത്തെക്കുറിച്ച് കൃഷിക്കാർക്ക് ശാസ്ത്രീയമായ അറിവ് നൽകുകയാണ് വേണ്ടത്. നിയന്ത്രണം കാർഷീക മേഖലയെ തകർക്കാൻ കാരണമാകുമെന്നു o യോഗം അഭിപ്രായപ്പെട്ടു.
കിടങ്ങൂർ കോൺഗ്രസ് ആഫീസിൽ കൂടിയ യോഗം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി വി.കെ. സുരേന്ദ്രൻ ഉൽഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലംപ്രിസിഡൻ്റ് തോമസ് കാരിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.സി. കുര്യാക്കോസ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോസ് കൊല്ലാറാത്ത്, കെ എം. രാധാകൃഷ്ണൻ, രാജ്ു തിരുമംഗലത്ത്, സജി കൊച്ച്, ഹരി പുള്ളോലിയ്ക്കൽ, തോമസ് കഴുന്നു കാട്ടിൽ എന്നിവർ പ്രസംഗിച്ചു.



0 Comments