ലഹരി വിരുദ്ധ സന്ദേശം പകർന്ന് റൺഅപ്


ലഹരി വിരുദ്ധ സന്ദേശം പകർന്ന് റൺഅപ് 

കോട്ടയം പാമ്പാടി എക്‌സൈസ്  ഓഫീസിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ  ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മേയ് 28 ന് ( വ്യാഴം) ലഹരി വിരുദ്ധ റൺഅപ് (മിനി മാരത്തൺ) സംഘടിപ്പിച്ചു.  
ലഹരിയുടെയും പുകയില ഉപയോഗത്തിന്റെയും ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.


നെടുംകുഴി ആർ.ഐ.ടി ജംഗ്ഷന് മുന്നിൽ    ചാണ്ടി ഉമ്മൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.  പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിജു കെ. ഐസക്, വിമുക്തി  എ.ഇ . സി . എം.കെ. പ്രസാദ്.  കോട്ടയം സി.ഐ. കെ.ആർ കൃഷ്ണകുമാർ.   വിമുക്തി കോർഡിനേറ്റർ കെ.എസ്. അനീഷ എന്നിവർ പങ്കെടുത്തു.

 130 പേർ പങ്കെടുത്ത റൺഅപ്പ് മൂന്നര കിലോമീറ്റർ പിന്നിട്ട് പാമ്പാടി ബസ് സ്റ്റാൻഡിൽ സമാപിച്ചു. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34ച്ചത്.

Post a Comment

0 Comments