നിയമസഭാ തിരഞ്ഞെടുപ്പിൽ അൻപതിനായിരം രൂപാ പന്തയം വെച്ച് കാശ് പോയപ്പോൾ ഞങ്ങൾക്കെതിരെ "ശൂന്യതയിൽ " നിന്ന് വാട്സപ്പിൽ വാർത്ത കുറിക്കലായി .... ഇതൊക്കെ എവിടെ നിന്ന് വരുന്നെന്ന് നന്നായി അറിയാം ..... എഴുതിയവൻ്റേയും എഴുതിച്ചവൻ്റേയും പൂതി നടക്കില്ല ....ഇതൊന്നും ഞങ്ങളെ തളർത്തില്ല .....ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ തുറന്നടിച്ച് ഭരണ പക്ഷ കൗൺസിലർ ബിനു പുളിക്കക്കണ്ടം ... വീഡിയോ ഈ വാർത്ത യോടൊപ്പം
വല്ലപ്പോഴും വാട്സപ്പിൽ വാർത്ത പോലെ വ്യക്തിഹത്യകൾ തുടരെ നടത്തുന്നവനെ കൊണ്ട് ഇല്ലാക്കഥകൾ എഴുതിച്ചവർക്ക് നേരേയായിരുന്നു അഡ്വ. ബിനുവിൻ്റെ രുക്ഷമായ പരിഹാസം.
കൊട്ടാരമറ്റം ബസ് ടെർമിനലിന്റെ ശോച്യാവസ്ഥയും കംഫർട്ട് സ്റ്റേഷന്റെ പ്രശ്നങ്ങളെ സംബന്ധിച്ച ചർച്ചയും രൂക്ഷമായപ്പോഴാണ് അഡ്വ.ബിനു പുളിക്കകണ്ടം കൗൺസിൽ യോഗത്തിൽ തുറന്നടിച്ചത്.
വീഡിയോ ഇവിടെ കാണാം 👇👇👇
നാലു വാക്കെഴുതിയാൽ നാൽപത് അക്ഷരത്തെറ്റെങ്കിലും വരുത്തുന്ന കുപ്രസിദ്ധനായ ഒരു വാട്സ്ആപ്പിൽ എഴുത്തു കാരൻ നഗര ഭരണപക്ഷത്തെ ഒരു കൗൺസിലറുമായി 50,000 രൂപ ജോസ് കെ മാണി ജയിക്കുമെന്ന് പന്തയം വയ്ക്കുകയും, ജോസ് . കെ . മാണി പരാജയപ്പെട്ടതോടെ വാട്സ്ആപ്പ് എഴുത്തുകാരന് രൂപ നഷ്ടപ്പെടുകയും ചെയ്തു.
ഇതോടെ വാട്സപ്പിൽ കുറിക്കലുകാരൻ ആദ്യം പന്തയത്തുക കൊടുക്കാതെ ഒന്ന് ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും ഇത്തരം ഒരുപാട് കളികൾ കണ്ട കൗൺസിലർ ഒന്നു കണ്ണുരുട്ടിയതോടെ നിമിഷങ്ങൾക്കകം തുക കൗൺസിലറുടെ ഗൂഗ്ൾ പേയിൽ വന്നു എന്നാണ് അറിവ്.
തൻ്റെ തുക നഷ്ടപ്പെട്ട് എല്ലാം മുടിച്ചു തേച്ചു കുളിച്ച കലിപ്പിൽ യുഡിഎഫിൽ ഭിന്നതയുണ്ടെന്ന് എഴുതുക എന്ന അടവ് വാട്സപ്പ്കാരൻ ഏറ്റെടുത്തു എന്നാണാക്ഷേപം .
അടുത്ത നഗരസഭാ ചെയർമാനേയും വൈസ് ചെയർമാനെയും വരെ തൻ്റെ കുറിപ്പിലൂടെ ഇയാൾ സ്വയം നിശ്ചയിച്ചു.
അത് വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഇത്തരം നിലവാരം കുറഞ്ഞ കൂലിയെഴുത്തുകാരെ ഉപയോഗിച്ച് ഭരണപക്ഷത്തെ ഐക്യം തകർക്കാൻ നോക്കേണ്ട എന്ന് വ്യക്തമായ സൂചന അഡ്വ.ബിനു പുളിക്കകണ്ടം നൽകിയത്.
വാട്സപ്പ് കുറിക്കലുകാരൻ ഇനിയും വ്യാജ കുറിപ്പടിയുമായി രംഗത്തു വന്നാൽ കൂടുതൽ കാര്യങ്ങൾ പരസ്യമായി വെളിപ്പെടുത്തുമെന്നും അഡ്വ. ബിനു വിശദീകരിച്ചു .



0 Comments