മുസ്ലീം ലീഗിന്റെ അഹങ്കാരം അവസാനിപ്പിക്കണം: മീനച്ചില്‍ യൂണിയന്‍



മുസ്ലീം ലീഗിന്റെ അഹങ്കാരം അവസാനിപ്പിക്കണം: മീനച്ചില്‍ യൂണിയന്‍

 കേരളത്തില്‍ ഭരണമാറ്റത്തിന്റെ നെഗളിപ്പില്‍ എസ് എന്‍ ഡി പി യോഗത്തോട് ഏറ്റുമുട്ടാന്‍ മുസ്ലീംലീഗ് വന്നാല്‍ തിരിച്ചടി വളരെ വലുതായിരിക്കുമെന്ന് എസ് എന്‍ ഡി പി യോഗം മീനച്ചില്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനെ അധിക്ഷേപിക്കുന്ന യൂത്തു ലീഗിന്റെ കിരാത നടപടിക്കെതിരായി മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് പ്രതിഷേധ സമ്മേളനവും പാണക്കാട് സാദിഖ് അലി തങ്ങളുടെ കോലം കത്തിക്കലും. നടന്നു. 


അധികാരത്തിന്റെ ചുവട് പിടിച്ച് കേരളത്തില്‍ മറ്റൊരു മാറാട് സൃഷ്ടിക്കുവാനുള്ള മുസ്ളീം ലീഗിന്റെ ശ്രമം അനുവദിക്കുകയില്ലെന്നും മീനച്ചില്‍ യൂണിയന്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചും സ്ത്രീകള്‍ ഉള്‍പ്പെടെ നൂറു കണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധ സമ്മേളനത്തിലും കോലം കത്തിക്കലിലും പങ്കെടുത്തത്. 

എസ്.എന്‍.ഡി.പി. യോഗത്തെ ധീരമായി നയിക്കുന്ന വെള്ളാപ്പള്ളി നടേശന് മീനച്ചില്‍ യൂണിയന്‍ സര്‍വ്വവിധ പിന്തുണയും വാഗ്ദാനം ചെയ്തു. 

യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ സജീവ് വയല, ജോയിന്റ് സെക്രട്ടറി ഷാജി തലനാട്, അനീഷ് പുല്ലുവേലില്‍, സജി ചേന്നാട്, സാബു കൊടൂര്‍, മിനര്‍വാ മോഹന്‍, സോളി ഷാജി, ഗോപകുമാര്‍ പിറയാര്‍, അരുണ്‍ കുളമ്പള്ളില്‍, സിന്ധു സാബു കൊടൂര്‍, സുധ തങ്കന്‍ ഏഴാച്ചേരി, വത്സ ബോസ്, പി.ജി. അനില്‍കുമാര്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ ശാഖാ നേതാക്കളും വനിതാസംഘം പ്രവര്‍ത്തകരും യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകരും പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തു. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments