ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സൗദിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി അന്തരിച്ചു…



 സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം നീറമൺകര സ്വദേശിയായ സുനിൽകുമാർ (60) അന്തരിച്ചു.  

 ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മൂന്നു മാസമായി അദ്ദേഹം സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. വ്യാഴാഴ്ച രാവിലെ ചികിത്സയ്ക്കിടെയാണ് മരണം. പത്ത് വർഷമായി സൗദിയിൽ ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു സുനിൽകുമാർ. ഹഫർ അൽ ബാത്തിനിലായിരുന്നു താമസം. ആരോഗ്യനില വഷളായതിനെ തുടർന്ന് മൂന്ന് മാസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  
 
ഭാര്യ: ബിന്ദു, മക്കൾ: അദർവ് കൃഷ്ണ, ദേവപ്രമദീഷ് കൃഷ്ണ.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments