അൻസിബയുടെ പരാതി...... സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും.



  തൃപ്പൂണിത്തറ എസ്‌ഐ രേഷ്മക്കും നടി ലക്ഷ്മിപ്രിയക്കുമെതിരെ നടി അൻസിബ ഹസൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതി സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും.  

 അതിനിടെ, തൊഴിൽപീഡന പരാതി നൽകിയതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ‘അമ്മ’ മുൻ മാനേജർ അതുല്യയും പരാതി നൽകി.വ്യാജ പരാതി നൽകി തന്നെ മൂന്നു മണിക്കൂറിലധികം സ്റ്റേഷനിൽ തടഞ്ഞുവെച്ചു എന്നും മാനസികമായി പീഡിപ്പിച്ചു എന്നുമാണ് അൻസിബ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നത്.  

 തൃപ്പൂണിത്തറ എസ്‌ഐ രേഷ്മയും നടി ലക്ഷ്മിപ്രിയയും ഗൂഢാലോചന നടത്തിയാണ് വ്യാജ കേസ് ഉണ്ടാക്കിയ തെന്നും അതിൽ അപമാനം നേരിട്ട തനിക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും പരാതിയിൽ പറയുന്നു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments