സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന
പാലാ സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളും വാര്‍ഷിക സുരക്ഷാ പരിശോധനയ്ക്ക് മേയ് 23ന്(ശനി) രാവിലെ എട്ടിന് ചൂണ്ടച്ചേരി സെന്റ് ജോസഫസ് എന്‍ജിനീയറിംഗ് കോളജ് ഗ്രൗണ്ടില്‍ എത്തിക്കണമെന്ന് പാലാ ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു. ഡ്രൈവര്‍മാര്‍ക്കായി അവിടെ ബോധവത്കരണ ക്ലാസും നടത്തും. പരിശോധനയ്ക്ക് എത്തിക്കാത്ത വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.


0 Comments