പാലാ മഹാത്മാഗാന്ധി ഗവ. എച്ച്. എസ്. എസ്സിൽ വെച്ച് 2026-27 വർഷത്തെ സ്കോളർഷിപ്പ് വിതരണോദ്ഘാടനം നടത്തി.



പാലാ മഹാത്മാഗാന്ധി ഗവ. എച്ച്. എസ്. എസ്സിൽ വെച്ച് 2026-27 വർഷത്തെ സ്കോളർഷിപ്പ് വിതരണോദ്ഘാടനം  നടത്തി. 

പാലാ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ  ദിയ ബിനു പുളിക്കക്കണ്ടം ചടങ്ങ് ഉദ്ഘാടനം ചെയ്തു.  ഈ വർഷത്തെ സ്കോളർഷിപ്പ് സ്പോൺസർ ചെയ്തത് പാലാ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനായ  കുര്യൻ ജോസഫ് പൂവത്തിങ്കൽ (ലിസ്സി കുഞ്ഞേട്ടൻ) ആണ്. 


ജീവകാരുണ്യ മേഖലയിലെ അദ്ദേഹത്തിന്റെ മികച്ച സംഭാവനകളെ മുൻനിർത്തി ചടങ്ങിൽ മരിയസദനം ഡയറക്ടർ  സന്തോഷ് ജോസഫ്  അദ്ദേഹത്തെ ആദരിച്ചു. 


സ്കൂൾ പ്രിൻസിപ്പാൾ   ജയകുമാരി വി. ആർ. സ്വാഗതം ആശംസിച്ച ചടങ്ങിൽ, പാലാ മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ   ബിജി ജോജോ,  ജേക്കബ്ബ് സേവ്യർ കയ്യാലയ്ക്കകം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. എച്ച്. എം. ഇൻചാർജ്ജ്   സുനിൽ കെ.ടി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments