ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതില്‍ അതൃപ്തി അറിയിച്ച് ഡോ. റീന കെ ജെ.
ആരോഗ്യവകുപ്പിന്റെ നടപടി ഞെട്ടിച്ചുവെന്ന് ഡോ.റീന വ്യക്തമാക്കി. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉത്തരവ് കണ്ട് ഞെട്ടിപ്പോയെന്നും ഡോ. റീന പറഞ്ഞു. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥത കാരണം രണ്ടര ദിവസത്തേക്കാണ് അവധി ചോദിച്ചിരുന്നതെന്നും ഡോ. റീന പറഞ്ഞു.
വളരെ പ്രസന്നമായ സ്ഥലത്ത് പെട്ടെന്ന് ഒരു ഇടിവെട്ടിയാല്‍ ഉണ്ടാകുന്ന അവസ്ഥയാണ് തനിക്ക് തോന്നിയത്. ആരോഗ്യമന്ത്രി കെ മുരളീധരനെ വിളിച്ച് നിപ പരിശോധനാ ഫലം സംബന്ധിച്ചു ചര്‍ച്ച ചെയ്ത് ഫോണ്‍ വെച്ചതിന് തൊട്ടുപിന്നാലെ ആണ് ഉത്തരവിനെക്കുറിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ വഴി അറിയുന്നതെന്നും ഡോ. റീന പറഞ്ഞു.
70 12 23 03 34
.jpg)


0 Comments