ഗുരുതരമായ കാൻസർ ബാധിതനായ ആദിവാസി വയോധികന്റെ ശരീരം പുഴുവരിച്ച നിലയില്‍ കണ്ടെത്തി.
വയനാട് ആണ് സംഭവം.പണിയ വിഭാഗത്തില്‍പ്പെട്ട തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി സ്വദേശിയായ ബോളൻ (65) എന്ന വയോധികനാണ് ആരോഗ്യ വകുപ്പിന്റെയും ആശുപത്രി അധികൃതരുടെയും കടുത്ത അനാസ്ഥയ്ക്ക് ഇരയായത്. അതീവ ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ നിലവില്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗം മൂർച്ഛിച്ച് അതിശക്തമായ വേദനയോടെ വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും കൃത്യമായ ചികിത്സയോ പരിചരണമോ നല്‍കാൻ അധികൃതർ തയ്യാറായില്ലെന്നാണ് കൂടെയുള്ളവർ പറയുന്നത്.
ഏറെ നാളായി അംബേദ്കർ ക്യാൻസർ സെന്ററില്‍ ചികിത്സയിലായിരുന്ന ബോളനെ രോഗം കടുത്തതിനെത്തുടർന്നാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. തുടർന്ന് നില വഷളായതോടെ ബന്ധുക്കള്‍ വിവിധ താലൂക്ക് ആശുപത്രികളിലും പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും നിഷേധാത്മകമായ സമീപനമാണ് നേരിടേണ്ടി വന്നത്. വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും, ആ സമയത്ത് രോഗിക്ക് അത്യാവശ്യമായി നല്‍കേണ്ടിയിരുന്ന പ്രാഥമിക പരിചരണമോ മുറിവുകള്‍ വെച്ചുകെട്ടാനുള്ള മനസ്സാക്ഷിയോ ആശുപത്രി ജീവനക്കാർ കാട്ടിയില്ല എന്നാണ് ആരോപണം.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ക്രൂരമായ അനാസ്ഥയുടെ ആഴം വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. ആശുപത്രിയില്‍ വെച്ച് വയോധികന് ചായ നല്‍കുന്നതിനിടെ ചുണ്ടിന്റെ വശങ്ങളില്‍ നിന്നും ശരീരത്തിലെ മറ്റ് മുറിവുകളില്‍ നിന്നും പുഴുക്കള്‍ താഴേക്ക് ചാടുന്ന ദയനീയ കാഴ്ചയാണ് കൂടെയുള്ളവർ കണ്ടത്. ഈ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെയും മറ്റ് ജീവനക്കാരെയും അറിയിച്ചെങ്കിലും അതീവ തൃപ്തികരമല്ലാത്തതും പരിഹാസഭരിതവുമായ മറുപടിയാണ് ലഭിച്ചതെന്ന് രോഗിയുടെ സഹായികള്‍ പരാതിപ്പെടുന്നു. തുടർന്ന് നാട്ടുകാരും രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രവർത്തകരും ആശുപത്രിയില്‍ ഒത്തുകൂടി ശക്തമായി പ്രതിഷേധിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്താൻ ആരംഭിക്കുകയും ചെയ്തതോടെയാണ് മുറിവുകള്‍ വൃത്തിയാക്കാനും പ്രാഥമിക ചികിത്സ നല്‍കാനും ആശുപത്രി അധികൃതർ ഒടുവില്‍ തയ്യാറായത്.
സംഭവം വൻ വിവാദമായതോടെ രാഷ്ട്രീയ പ്രവർത്തകരും ഗോത്രവർഗ്ഗ സംഘടനകളും വിഷയത്തില്‍ സജീവമായി ഇടപെട്ടിട്ടുണ്ട്
70 12 23 03 34
.jpg)


0 Comments