ചിറക്കടവ് ശ്രീമഹാദേവക്ഷേത്രത്തിലെ ഗജവീരന്‍ ചിറക്കടവ് തിരുനീലകണ്ഠന് ഇനി വിശാലമായ ആലയമായി.
ആലയത്തിന്റെ സമര്‍പ്പണം ഇന്നലെ രാവിലെ 11.30 നും 12.00 നും മധ്യേ നടന്നു. പ്രമുഖ സാമൂഹിക-സാംസ്‌കാരിക-സാമുദായിക പ്രവര്‍ത്തകനായ പൊന്‍കുന്നം മഞ്ഞപ്പള്ളിക്കുന്ന് പുതുപ്പറമ്പില്‍ ശിവോഹം വീട്ടില്‍ രവീന്ദ്രന്‍ പിള്ളയും മകന്‍ രതീഷ് രവിയും കുടുംബാംഗങ്ങളും ചേര്‍ന്നാണ് തിരുനീലകണ്ഠന് ആലയം നിര്‍മ്മിച്ച് സമര്‍പ്പിച്ചത്. ഏഴ് ലക്ഷത്തോളം രൂപാ ചെലവഴിച്ചാണ് നവീന മാതൃകയിലുള്ള ആനത്തറി നിര്‍മ്മിച്ചത്.
രവീന്ദ്രന്‍ പിള്ള, ഭാര്യ ഓമന രവി, മകന്‍ രതീഷ് രവി, മകളും പാലാ നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണായ രജിത പ്രകാശും രതീഷ് രവിയുടെ ഭാര്യ ഡോ. രഞ്ജന രതീഷും രജിതയുടെ ഭര്‍ത്താവ് സി.കെ. പ്രകാശും കൊച്ചുമക്കളായ, ധ്രുവി ആര്‍ ശങ്കര്‍, ദക്ഷ ആര്‍. ശങ്കര്‍, ജാനി പി. നായര്‍, ജനവ് പി. നായര്‍ തുടങ്ങിയവരും ചേര്‍ന്നാണ് ആലയസമര്‍പ്പണം നിര്‍വ്വഹിച്ചത്.
രവീന്ദ്രന്‍ പിള്ളയുടെ അമ്മ രാജമ്മയും ഓമന രവിയുടെ അമ്മ സുമതിയമ്മയും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. സമര്‍പ്പണത്തിന് മുന്നോടിയായി ഗജവീരന്‍ തിരുനീലകണ്ഠനെ ശിവോഹം വീട്ടുവളപ്പില്‍ കുളിപ്പിച്ച് കുറിയും അരമണിയും കെട്ടി സുന്ദരനാക്കിയിരുന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

.jpg)


0 Comments