വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക് ....അപകടത്തിൽ കർണാടക സ്വദേശികൾക്കു പരുക്കേറ്റു....


അപകടത്തിൽ കർണാടക സ്വദേശികൾക്കു പരുക്കേറ്റു 

 നിയന്ത്രണം വിട്ട കാർ വൈദ്യുതിപോസ്റ്റിലും മതിലിലും ഇടിച്ച ശേഷം മറിഞ്ഞു പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കർണാടക സ്വദേശികളായ സായി പാട്ടീൽ ( 25) സുക്ര പാട്ടീൽ ( 23), വിനയ് ബാബി​ഗർ(27)ദിവ്യ(25) എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ 7.30യോടെ പാലാ തൊടുപുഴ റൂട്ടിൽ പ്രവിത്താനം ആലാപ്പാറയ്ക്കു സമീപമായിരുന്നു അപകടം. 


വിവിധ അപകടങ്ങളിൽ 2 പേർക്കു പരുക്കേറ്റു 

 വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ടു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് കുമളിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു കുമളി സ്വദേശി എ.വൈ.കുരുവിളയ്ക്ക്( 59) പരുക്കേറ്റു. ഇന്നലെ രാവിലെ കൂട്ടിക്കൽ ഭാ​ഗത്ത് വച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മതിലിൽ ഇടിച്ചു കൂട്ടിക്കൽ സ്വദേശി ലിബിൻ ജോസഫിനു ( 29) പരുക്കേറ്റു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments