പി എം ശ്രീ നടപ്പാക്കുന്നതിനെതിരെ മാർച്ചും ധർണ്ണയും.


പി എം ശ്രീ നടപ്പാക്കുന്നതിനെതിരെ മാർച്ചും ധർണ്ണയും.

 വിദ്യാഭ്യാസ മേഖലയിൽ പി എം ശ്രീ നടപ്പാക്കുന്നതിനെതിരെ സിപിഐ പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും താലൂക്ക് ഓഫീസിന് മുമ്പിൽ ധർണ്ണയും നടത്തി. മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണ സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി സ്വാഗതം പറഞ്ഞു. 

ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി, എ ഐ റ്റി യു സി മണ്ഡലം പ്രസിഡന്റ് അഡ്വ പയസ് രാമപുരം, സെക്രട്ടറി അഡ്വ പി ആർ തങ്കച്ചൻ, ബി കെ എം യു ജില്ല പ്രസിഡന്റ് ബിജു റ്റി ബി,   സിബി ജോസഫ്, കിസ്സൻ സഭ മണ്ഡലം സെക്രട്ടറി പി അജേഷ്, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ഡോ അനീഷ് തോമസ്, എൻ എസ് സന്തോഷ്‌ കുമാർ, എന്നിവർ പ്രസംഗിച്ചു. 


തെക്കേക്കരയിൽ നിന്ന് ആരംഭിച്ച മാർച്ചിന് കെ ബി അജേഷ്, ആർ വേണുഗോപാൽ, പി കെ രവികുമാർ, പി എ മുരളി, വി വി ഹരികുമാർ എന്നിവർ നേതൃത്വം നൽകി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments