പാലായിലെ കോൺഗ്രസ്സ് പ്രവർത്തകരുടെ നീതിക്കും അഭിമാനത്തിനും വേണ്ടി ഞങ്ങൾ പോരാടും: പാലാ നഗരസഭയിലെ കോൺഗ്രസ്സ് കൗൺസിലർമാർ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും പ്രാദേശിക മാധ്യമങ്ങളിലും പാലാ നഗര സഭയിലെ കോൺഗ്രസ് കൗൺസിലേർഴ്‌സിനെ കേന്ദ്രീകരിച്ച് പ്രചരിക്കുന്ന വാർത്തകൾ തികച്ചും വസ്തുതാവിരുദ്ധമാണെന്ന് കോൺഗ്രസ് കൗൺസിലേർഴ്സ് അറിയിച്ചു .ഞങ്ങൾ കേരള കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ നടത്തിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ രാഷ്ട്രീയ പ്രേരിതവും ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനും കോൺഗ്രസ് പ്രവർത്തകരെ തമ്മിൽ തല്ലിക്കാനും ലക്ഷ്യമിട്ടുള്ളതുമാണ്.
ഞങ്ങൾ എല്ലാവരും ഹൃദയത്തിലും രക്തത്തിലും കോൺഗ്രസ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന സജീവ പ്രവർത്തകരാണെന്ന് കൌൺസിലേർഴ്സ് വ്യക്തമാക്കി. പാർട്ടിയുടെ നന്മയും അണികളുടെ പൊതു ജന വികാരവുമാണ് ഞങ്ങൾ കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചത്. സാധാരണക്കാരായ കോൺഗ്രസ് അണികളുടെ ആവശ്യങ്ങളും വികാരങ്ങളും ഇതിനോടകം തന്നെ കോൺഗ്രസ് നേതൃത്വത്തെ കൃത്യമായി ധരിപ്പിച്ചിട്ടുണ്ട്.കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണവും അർഹമായ നീതിയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കോൺഗ്രസ് അഭിമാനം കാക്കാനാണ് ഞങ്ങൾ നിലകൊള്ളുന്നത് അല്ലാതെ സ്ഥാനമാനങ്ങൾക്ക് അല്ല.
പാലാ നഗരസഭയിലെ യുഡിഫിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന്റെ ത്യാഗത്തിന്റെ ഫലമാണ് പാലാ നഗരസഭയിലെ ഭരണം ഇതുവരെ മുന്നോട്ടു നയിച്ചത്. സാധാരണക്കാരായ കോൺഗ്രസുകാരുടെ മനസ്സിനെ മുറിവേൽപ്പിക്കുന്ന യാതൊരുവിധ നിലപാടുകളും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും പക്ഷെ പാലായിലെ കോൺഗ്രസ് പ്രവർത്തകരുടെ നീതിക്കും അഭിമാനത്തിനും വേണ്ടി മാത്രമായിരിക്കും ഈ പോരാട്ടം പാലാ നഗര സഭയിലെ കോൺഗ്രസ് കൗൺസിലോർസ് പ്രസ്താവനയിലൂടെ അറിയിച്ചു.
70 12 23 03 34

.jpg)


0 Comments