രാസവള വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സബ്‌സിഡി അനുസരിച്ച് വളത്തിന്റെ ലഭ്യത ഉറപ്പാക്കണമെന്നും കര്‍ഷക സംഘം പാലാ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മറ്റിയംഗം പി.എന്‍. ബിനു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.ജെ. വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. സെന്നി സെബാസ്റ്റ്യന്‍ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. പി.ജി. അജിത് അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഏരിയ സെക്രട്ടറി വി.ജി. വിജയകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം എം.റ്റി. ജോസഫ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ്ജ് മുതിര്‍ന്ന പ്രവര്‍ത്തകരായ വി.ജെ. കുര്യാക്കോസ്, സുകുമാരി രാജു, സതിദേവി എന്നിവരെ ആദരിച്ചു.
കര്‍ഷകസംഘം ജില്ലാ സെക്രട്ടറി കെ.എം. രാധാകൃഷ്ണന്‍, പ്രസിഡന്റ് ജോസഫ് ഫിലിപ്പ്, സംസ്ഥാന കമ്മറ്റിയംഗം ഗീത ഉണ്ണികൃഷ്ണന്‍, സി.പി.എം. പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സെന്നി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്), വി.ജി. വിജയകുമാര്‍ (സെക്രട്ടറി), സി.എം. സിറിയക് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

.jpg)


0 Comments