ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (HMC) ചെയർപേഴ്സൺ കമ്മിറ്റി വിളിച്ചുചേർക്കുന്നില്ലെന്ന കൗൺസിലർ ബിജുവിന്റെ ആക്ഷേപം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജാള്യത മറയ്ക്കാനുള്ള ശ്രമമാണെന്ന് ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പറഞ്ഞു.


ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (HMC) ചെയർപേഴ്സൺ കമ്മിറ്റി വിളിച്ചുചേർക്കുന്നില്ലെന്ന കൗൺസിലർ ബിജു പാലൂപ്പടവന്റെ   ആക്ഷേപം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജാള്യത മറയ്ക്കാനുള്ള ശ്രമമാണെന്ന് ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പറഞ്ഞു.

പാലാ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി വിളിച്ചുചേർക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്വം കമ്മിറ്റി മെമ്പർ സെക്രട്ടറിയായ ആശുപത്രി സൂപ്രണ്ടിനാണ്. ഈ വസ്തുത നിലനിൽക്കെ, രാഷ്ട്രീയ ജാള്യത മറയ്ക്കുന്നതിനായി കൗൺസിലർ ബിജു പാലുപടവൻ നടത്തുന്ന ജൽപ്പനങ്ങൾ അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ടോ രാഷ്ട്രീയ പാപ്പരത്തം കൊണ്ടോ ആകാമെന്ന് ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം പ്രസ്താവനയിലൂടെ അറിയിച്ചു.

കൗൺസിൽ തീരുമാനം എടുത്തതോടൊപ്പം തന്നെ HMC അംഗങ്ങളുടെ പട്ടിക ആശുപത്രി സൂപ്രണ്ടിന് കൈമാറിയിരുന്നു. തുടർന്ന് നിയമവിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ച് പട്ടികയ്‌ക്കെതിരെ കള്ളപരാതി നൽകി ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് കൗൺസിലർ ശ്രമിച്ചത്. എന്നിരുന്നാലും നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ച് മുനിസിപ്പൽ സെക്രട്ടറി ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയിട്ടുണ്ട്.

ഇനി HMC വിളിച്ചുചേർക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്വം ആശുപത്രി സൂപ്രണ്ടിനാണ്. അതിനുള്ള നിർദ്ദേശം രേഖാമൂലം ആശുപത്രി സൂപ്രണ്ടിന് നല്കിയിട്ടുണ്ട്..പരാതികൾ നൽകി HMC വിളിച്ചുചേർക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ഇപ്പോൾ ശ്രമിക്കുന്നത്.


വസ്തുതകൾ ഇതായിരിക്കെ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കുകയും പ്രവർത്തനങ്ങൾ നടത്താതിരിക്കാൻ ശ്രമിക്കുകയും ആണ്‌ കൗൺസിലർ ചെയ്യുന്നത്. നിയമപരമായി ബാധ്യതയില്ലെങ്കിലും. പ്രതിപക്ഷ ബഹുമാനം കൊണ്ടും. udf നേതൃത്വത്തിന്റെ അഭിപ്രായം കേട്ടും.. ജോസ് കെ മാണി MP നിർദ്ദേശിച്ച ബൈജു കൊല്ലംപറമ്പിലിനെ  കമ്മിറ്റിയിൽ ഉൾപ്പെടുത്താമെന്ന് അറിയിച്ചിട്ടും അത് സ്വീകരിക്കാതെ വേറെ പേര് നിർദ്ദേശിച്ച് ബിജു പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.. അദ്ദേഹത്തിന്റെ വ്യക്തിപരമായ ആഗ്രഹത്തിന് നിന്നു കൊടുക്കേണ്ട ബാധ്യത തങ്ങൾക്കില്ല..അദ്ദേഹത്തിന്റെയും കൂട്ടാളികളുടെയും ഇത്തരം പ്രവർത്തനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും ചെയർപേഴ്സൺ അറിയിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments