കള്ളടിച്ചും പിള്ളേരുടെ വണ്ടി ഓടിച്ചു ..... കോട്ടയം ജില്ലയിൽ 17 പേർ പിടിയിൽ


കള്ളടിച്ചും പിള്ളേരുടെ വണ്ടി ഓടിച്ചു ..... കോട്ടയം ജില്ലയിൽ 17 പേർ പിടിയിൽ

സ്വന്തം ലേഖകൻ

വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എറണാകുളം റേഞ്ചിന്റെ നേതൃത്വത്തിൽ ജൂലൈ 13-ന് രാവിലെ 6 മണി മുതൽ റേഞ്ച് തലത്തിൽ പ്രത്യേക കോമ്പിംഗ് ഓപ്പറേഷൻ നടത്തി. 

എറണാകുളം റെയിഞ്ച് DIG യതീഷ് ചന്ദ്ര IPS ന്റെ നിർദ്ദേശാനുസരണംസ്കൂൾ, കോളേജ് ബസുകളുടെ ഡ്രൈവർമാർ സർവീസ് ആരംഭിക്കുന്നതിന് മുമ്പ് മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി വ്യാപക പരിശോധനയാണ് വിവിധ ജില്ലകളിൽ സംഘടിപ്പിച്ചത്.
എറണാകുളം റേഞ്ചിന് കീഴിലുള്ള എല്ലാ ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തിൽ ജില്ലാതലത്തിലും പോലീസ് സ്റ്റേഷൻ തലത്തിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ചായിരുന്നു പരിശോധന. 

 

കോട്ടയം ജില്ലയിൽ ജില്ലാ പോലീസ് മേധാവി സാബു മാത്യു K. M. IPS ന്റെ നേതൃത്വത്തിൽ
എല്ലാ സ്പെഷ്യൽ യൂണിറ്റുകളിലെയും ഉദ്യോഗസ്ഥരെയും പരിശോധനയിൽ വിന്യസിച്ചു.
സ്കൂൾ, കോളേജ് ബസുകൾ സർവീസ് ആരംഭിക്കുന്നതിന് മുമ്പുതന്നെ ഡ്രൈവർമാരെ പരിശോധിച്ച് മദ്യപാനം നടത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് നടപടി സ്വീകരിച്ചത്. രാവിലെ 6 മണി മുതൽ പരിശോധന ആരംഭിച്ചു. 


വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പ്രത്യേക കോമ്പിംഗ് ഓപ്പറേഷൻ സംഘടിപ്പിച്ചത്. 


കോട്ടയം ജില്ലയിൽ  488 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി  1229 ഡ്രൈവർമാരെ പരിശോധിച്ചതിൽ നിന്നും 17 ഡ്രൈവർമാർ മദ്യപിച്ചിരുന്നതായി കണ്ടെത്തി ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
 വിദ്യാർത്ഥികളുടെയും മറ്റു യാത്രക്കാരുടെയും സുരക്ഷയുടെ ഭാഗമായി തുടർന്നും ഇത്തരം പരിശോധനകളും നടപടികളും ഉണ്ടായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments