ടീം റെസ്ക്യൂ ഫോഴ്സ് കേരള എക്സലൻസ് അവാർഡ് വിതരണം .മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.



ടീം റെസ്ക്യൂ ഫോഴ്സ് കേരള എക്സലൻസ് അവാർഡ് വിതരണം . മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ജീവകാരുണ്യ-ദുരന്തനിവാരണ രംഗങ്ങളിലെ സജീവ സാന്നിധ്യമായ 'ടീം റെസ്ക്യൂ ഫോഴ്സ് കേരള'യുടെ ഈ വർഷത്തെ എക്സലൻസ് അവാർഡ് വിതരണവും പ്രതിഭകളെ ആദരിക്കലും നടന്നു.  ഹാജി പി.കെ. അലിയാർ മെമ്മോറിയൽ മുൻസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം  മാണി സി. കാപ്പൻ എം.എൽ.എ  ഉദ്ഘാടനം ചെയ്തു.


​വിവിധ ഡിഗ്രി, പി.ജി കോഴ്സുകളിൽ റാങ്ക് ജേതാക്കളായവർ, കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയവർ , ഉന്നത വിജയം കൈവരിച്ച വിദ്യാലയങ്ങൾ എന്നിവരെ ചടങ്ങിൽ പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിച്ചു. പ്രാദേശിക വാർത്താ രംഗത്തെ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച്   ഓൺലൈൻ മാധ്യമ പ്രവർത്തകരെയും ആദരിച്ചു.


​ടീം റെസ്ക്യൂ പ്രസിഡന്റ് നൗഷാദ് വി.എം. അധ്യക്ഷത വഹിച്ചു.  അഡ്വ. സജി ജോസഫ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ, നഗരസഭാ കൗൺസിലർ അൻവർ അലിയാർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ,


ടീം നന്മക്കൂട്ടം പ്രസിഡന്റ് അബ്ദുൽ ഗഫൂർ, മുഖ്യ രക്ഷാധികാരി പി.എം അബ്ദുൾ ഖാദർ, ടീം റെസ്ക്യൂ രക്ഷാധികാരി ഡിജോ, ട്രഷറർ മുഹമ്മദ് യാസർ, മനാഫ് കെ.എം,ആരിഫ് വാഴയിൽ എന്നിവർ പ്രസംഗിച്ചു.
​സംഘടനയിലേക്ക് പുതുതായി കടന്നുവന്ന അംഗങ്ങൾക്കുള്ള ഔദ്യോഗിക യൂണിഫോം വിതരണവും ഇതോടൊപ്പം നടന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments