നിറകൺചിരിയുമായി ദിയ ബിനു : നേരിടാൻ ബുദ്ധിമുട്ടി പ്രതിപക്ഷവും വിമത കൗൺസിലർമാരും
പാലാ : ഊർജ്ജസ്വലതയുടെയും നിറകൺചിരിയുടെയും പ്രസരിപ്പുള്ള നേർക്കാഴ്ചയായിരുന്ന പാലായുടെ മുൻ ചെയർപേഴ്സൺ ദിയാ ബിനുവിന് ഇന്നും തന്റെ ചടുലതയ്ക്ക് യാതൊരു കുറവുമുണ്ടായിരുന്നില്ല.മുനിസിപ്പൽ കൗൺസിലർ സ്ഥാനത്തേക്ക് വിജയിച്ച കാലം മുതൽ കേരളത്തിൻറെ മാത്രമല്ല ഭാരതത്തിൻറെ തന്നെ ശ്രദ്ധയാകർഷിച്ച ദിയ ബിനു ചെയർപേഴ്സൺ സ്ഥാനമൊഴിഞ്ഞതിനുശേഷമുള്ള ആദ്യ കൗൺസിൽ യോഗത്തിന് എത്തിയപ്പോഴും ശ്രദ്ധാകേന്ദ്രം അവർ മാത്രമായിരുന്നു.
ഇക്കാലമത്രയും പ്രദർശിപ്പിച്ച പ്രായത്തിനപ്പുറമുള്ള പക്വത ഇന്നും ദിയയിൽ കണ്ടു. ഒറ്റ ബ്ലോക്ക് ആയിരുന്ന യുഡിഎഫ് അംഗങ്ങളുടെ നിരയിൽ ഏറ്റവും അങ്ങേയറ്റത്തായിരുന്നു ദിയയുടെ സ്ഥാനം.അജണ്ട വളരെ കൃത്യമായി വായിച്ച് അജണ്ടയുടെ അവതരണ വേളയിൽ വിഷയത്തിൽ ശ്രദ്ധയൂന്നിയിരുന്ന ദിയാ ബിനുവിനെയാണ് കാണാൻ സാധിച്ചത്.
അതേസമയം തന്റെ പ്രസരിപ്പിന് യാതൊരു കുറവും വരുത്താതെ എല്ലാവരോടും പുഞ്ചിരിയോടെ ഇടപെട്ട ദിയാ ബിനുവിനെ നേരിടാൻ അവിശ്വാസപ്രമേയം അവതരിപ്പിച്ച എൽഡിഎഫ് പക്ഷവും അവരെക്കാൾ ഉത്സാഹത്തിൽ അവരോടൊപ്പം ചേർന്ന മുൻ കോൺഗ്രസ് കൗൺസിലർമാരും ജാള്യതയിൽ ബുദ്ധിമുട്ടുന്നതാണ് കാണാൻ സാധിച്ചത്.
70 12 23 03 34

.jpg)


0 Comments