ഒറ്റക്കെട്ടായി ഒരു ബ്ലോക്കായി ഇന്ന് നടന്ന പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ യുഡിഎഫ് കൗൺസിലർമാർ....കൂറുമാറി വോട്ട് ചെയ്ത് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട നാല് കൗൺസിലർമാർ മറ്റൊരു ബ്ലോക്കായിരിക്കുന്നതിനും നഗരസഭ സാക്ഷ്യം വഹിച്ചു.


ഒറ്റക്കെട്ടായി ഒരു ബ്ലോക്കായി ഇന്ന് നടന്ന പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ യുഡിഎഫ് കൗൺസിലർമാർ!! . 

കൂറുമാറി വോട്ട് ചെയ്ത് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട നാല്  കൗൺസിലർമാർ  മറ്റൊരു ബ്ലോക്കായിരിക്കുന്നതിനും നഗരസഭ സാക്ഷ്യം വഹിച്ചു. ഒപ്പം തന്നെ പാർട്ടിക്കൊപ്പം നിന്ന കോൺഗ്രസ് കൗൺസിലർ സെബാസ്റ്റ്യൻ പനയ്ക്കൽ യുഡിഎഫ് നിരയുടെ പ്രഥമ സ്ഥാനം വഹിച്ചതും ശ്രദ്ധേയമായി.2025- 26 വർഷത്തെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെൻറ്  അവതരിപ്പിച്ച് അംഗീകരിക്കുന്നതിനുള്ള അടിയന്തര കൗൺസിൽ യോഗമായിരുന്നു ഇന്ന് നടന്നത്.


 അവിശ്വാസപ്രമേയത്തിൽ കോൺഗ്രസ് കൗൺസിലർമാർ കൂറുമാറിയതിനാൽ ചെയർപേഴ്സൺ സ്ഥാനം നഷ്ടപ്പെട്ട ദിയാ ബിനുവായിരുന്നു ഇന്നത്തെ ശ്രദ്ധാകേന്ദ്രം. തന്റെ പതിവ് പ്രസരിപ്പിനും പുഞ്ചിരിക്കും യാതൊരു കോട്ടവും തട്ടാതെ കേരള കോൺഗ്രസ് കൗൺസിലർ സിജി ടോണിയുടെ തൊട്ടടുത്തു തന്നെയായിരുന്നു ദിയ ബിനു  ഇരിപ്പിടം നേടിയത്. എന്നാൽ അടുത്ത കസേരകളിൽ ഉണ്ടായിരുന്ന കൂറുമാറിയ കൗൺസിലർമാർ ദിയ ബിനുവിനെ സാമീപ്യം കൊണ്ട് നേരിടാൻ ബുദ്ധിമുട്ടി.


അപ്രധാനമായ അജണ്ട മാത്രമായിരുന്നതിനാൽ അഞ്ചുമിനിറ്റ് കൊണ്ട് കൗൺസിൽ യോഗം തീരുകയും ചെയ്തു.
കോൺഗ്രസ് - 2 കേരള കോൺഗ്രസ്- 3 സ്വതന്ത്ര കൂട്ടായ്മ -3 കെ ഡിപി -1 എന്നിങ്ങനെയാണ് പാലാ നഗരസഭയിലെ യുഡിഎഫിന്റെ കക്ഷിനില. മുൻപ് കോൺഗ്രസിന്റെത് 6 കൗൺസിലർമാർ ആയിരുന്നത് കൂറുമാറി വോട്ട് ചെയ്ത നാലു പേരെ കോൺഗ്രസ് പുറത്താക്കിയതോടെയാണ് രണ്ടിലേക്ക് ചുരുങ്ങിയത്



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments