രാമപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി എൻ .എ . ബി .എച്ച് ദേശീയ നിലവാരത്തിലേക്ക്
രാമപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (NABH) ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.
മികച്ച രോഗീ സൗഹൃദ അന്തരീക്ഷം,ശുചിത്വം,പഞ്ചായത്തിലെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന “യോഗ” , ആയുർവേദ പാലിയേറ്റീവ് പരിചരണം എന്നിവയൊക്കെയാണ് ഡിസ്പെൻസറിയെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നത്.
മെഡിക്കൽ ഓഫീസർ Dr സീനിയ അനുരാഗിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നു വരുന്നത്.NABH നാഷണൽ ലെവൽ അസസ്സർ
Dr ശ്രീകല എൻ പി യോടൊപ്പം NABH സംഘത്തിൽ ഡി പി എം Dr ശരണ്യ ഉണ്ണികൃഷ്ണൻ ,Dr ശിവ പ്രസാദ്,Dr അഭിരാജ് എസ്,Dr അശ്വതി ബി നായർ എന്നിവരും ഉണ്ടായിരുന്നു.
രാമപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജീനസ് നാഥ്, മെമ്പർ ലിസമ്മ മത്തച്ചൻ,ജോയ് കൊലോത്ത് എന്നിവർ സംസാരിച്ചു.ആശുപത്രി ജീവനക്കാർ,ആശാ വർക്കർമാർ,എച്ച് എം സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
രാമപുരം പഞ്ചായത്തിലെ ആയുർവേദ ഡിസ്പെൻസറിക്ക് NABH അംഗീകാരം ലഭിക്കുന്നതിലൂടെ ചികിത്സയുടെ ഗുണനിലവാരം ഉയർതുവാനും കൂടുതൽ ജനങ്ങളിലേക്ക് മികച്ച ആയുർവേദ ചികിത്സ ഉറപ്പാക്കുവാനും സഹായിക്കുമെന്ന് ബഹു പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശാന്താറാം അഭിപ്രായപെട്ടു.
70 12 23 03 34

.jpg)


0 Comments