ഐങ്കൊമ്പ് അംബികാ വിദ്യാഭവനില്‍ സയന്‍സ് ഫെസ്റ്റ് സംഘടിപ്പിച്ചു.
ശാസ്ത്രബോധവും ഗവേഷണ മനോഭാവവും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഐങ്കൊമ്പ് അംബികാ വിദ്യാഭവനില്‍ സയന്‍സ് ഫെസ്റ്റ് 2026 സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയ ചിന്തയും സര്‍ഗാത്മകതയും നവീന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുക്കിയ മേള ശ്രദ്ധേയമായി.
പരിപാടിയില്‍ സെയിന്റ്ഗിറ്റ്‌സ് കോളേജ് ഓഫ് എന്‍ജിനീയറിംഗ്, കോട്ടയം പ്രൊഫസറും ഐ.ക്യു.എ.സി. കോ-ഓര്‍ഡിനേറ്ററുമായ ഡോ. പ്രദീപ് സി. മുഖ്യാതിഥിയായി പങ്കെടുത്ത് സയന്‍സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥിനി ഗീതക അനുപ്രസാദ് സ്വാഗതം പറഞ്ഞു. വിദ്യാലയത്തിലെ വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ശാസ്ത്ര മാതൃകകള്‍, നൂതന ആശയങ്ങള്‍, പരീക്ഷണങ്ങള്‍, പ്രോജക്ടുകള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഇടംപിടിച്ചു.
ശാസ്ത്രത്തെ ജീവിതവുമായി ബന്ധിപ്പിച്ചുള്ള പഠനാനുഭവം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുനല്‍കുന്നതില്‍ സയന്‍സ് ഫെസ്റ്റ് ശ്രദ്ധേയമായി. സാരംഗി എസ്. നായര്‍ നന്ദി പറഞ്ഞു. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെ സയന്‍സ് ഫെസ്റ്റ് വിജയകരമായി സമാപിച്ചു.
70 12 23 03 34

.jpg)


0 Comments