ഓണോത്സവവും പായസമേളയും ആഗസ്റ്റ് 17 മുതൽ 28 വരെ പാലായിൽ നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
മീനച്ചിൽ ഹെറിറ്റെജ് കൾച്ചറൽ സൊസൈറ്റിയുടെ നേത്യത്വത്തിൽ നടക്കുന്ന 17-ാമത് ഓണാഘോഷവും, പായസമേളയും പാലാ കുരിശുപള്ളി ജംഗ്ഷനിൽ ആഗസ്റ്റ് മാസം 17 മുതൽ ആഗസ്റ്റ് മാസം 28 വരെ രാവിലെ 8 മുതൽ രാത്രി 8 വരെ നടക്കും. ഓണാഘോഷവും, പായസമേളയും നിഷ ജോസ് കെ. മാണി ആഗസ്റ്റ് 17 ന് രാവിലെ 10.30 ന് കുരിശുപള്ളി ജംഗ്ഷനിൽ ഒരുക്കിയിരിക്കുന്ന ഓണോത്സവ സ്റ്റാളിൽ ഉദ്ഘാടനം ചെയ്യും.
സൊസൈറ്റി പ്രസിഡന്റ് അഡ്വ. സന്തോഷ് കെ. മണർകാട് അദ്ധ്യക്ഷത വഹിക്കും. കുടുംബസമ്മേതം മേള സന്ദർശിച്ച് പായസം കഴിക്കുന്നതിനായി പായസചെയറും, ഓണ പലഹാരങ്ങൾ, ബ്രാഹ്മിൻസ് സ്വീറ്റ്സ്, അച്ചാറുകൾ, ഇഞ്ചിക്കറി തുടങ്ങിയ സദ്യവട്ടങ്ങളോടെ മാവേലി ബസാറും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
സ്റ്റാളിൽ കേരളത്തിലെ പ്രമുഖരായ പായസനിർമ്മാതാക്കൾ തയ്യാറാക്കുന്ന പായസങ്ങൾ മേളയിലുണ്ടായിരിക്കുന്നതാണ്. സാധാരണ പായസങ്ങൾക്കുപുറമെ ഓരോദിവസവും ഓരോ സ്പെഷ്യൽ പായസവും ഉണ്ടായിരിക്കും.
കൂടാതെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ നിരവധി മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഓണോത്സവ കമ്മറ്റി പ്രസിഡൻ്റ് അഡ്വ. സന്തോഷ് കെ. മണർകാട്, ബിജു വാതല്ലൂർ, ഷാജി പന്തപ്ലാക്കൽ, ടെൻസൻ വലിയകാപ്പിൽ, ജോയി വട്ടക്കുന്നേൽ, കെ.പി. രാജൻ, സജി പുളിക്കൽ, അഡ്വ. റോയി വല്ലയിൽ, സതീഷ് കെ. മണർകാട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
70 12 23 03 34


.jpg)


0 Comments