വ്യാപാരികൾക്കും പ്രളയബാധിതർക്കും സഹായം വർധിപ്പിക്കണം
അതിരൂക്ഷമായ വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിച്ച വ്യാപാരികൾക്കും പ്രളയബാധിതർക്കും നിലവിൽ പ്രഖ്യാപിച്ച സാമ്പത്തിക സഹായം വർധിപ്പിക്കണമെന്നു കേരള ടാക്സ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ മീനച്ചിൽ താലൂക്ക് പൊതുയോഗം ആവശ്യപ്പെട്ടു.
രാജേഷ്. പി പ്രമേയം അവതരിപ്പിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് എൻ. കെ. ശിവൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് ജോയ് ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗോപകുമാർ. ജി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജോബി മാത്യു കണക്കു അവതരിപ്പിച്ചു.വി. പി. നാസർ, ഷാജി തോമസ്, ബേബി മാത്യു എന്നിവർ സംസാരിച്ചു
70 12 23 03 34


.jpg)


0 Comments