'മെമ്മറീസ് 1995–2000' മെഗാ കുടുംബസംഗമം ആഗസ്റ്റ് 9-ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ
ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ 1995 മുതൽ 2000 വരെയുള്ള കാലയളവിൽ പഠിച്ച പൂർവവിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ "മെമ്മറീസ് 1995–2000 മെഗാ കുടുംബസംഗമം" ആഗസ്റ്റ് 9, ഞായറാഴ്ച രാവിലെ 9.00 മുതൽ കോളേജ് ക്യാമ്പസിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു.
സൗഹൃദങ്ങളും ഓർമ്മകളും പുതുക്കുന്നതിനൊപ്പം അധ്യാപകരെയും അനധ്യാപകരെയും ആദരിക്കുന്നതും, പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തുന്നതുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
രാവിലെ 9.00-ന് രജിസ്ട്രേഷൻ ആരംഭിക്കും.
തുടർന്ന് 9.30-ന് സൗഹൃദ വോളിബോൾ നടക്കും. പൂർവവിദ്യാർത്ഥികളും നിലവിലെ വിദ്യാർത്ഥികളും പങ്കെടുക്കുന്ന മത്സരമാണ് ഒരുക്കിയിരിക്കുന്നത്.
10.00-ന് അനുസ്മരണാചരണം നടക്കും. നിര്യാതരായ അധ്യാപകരെയും അനധ്യാപകരെയും പൂർവവിദ്യാർത്ഥികളെയും സ്മരിച്ച് വൈദികരുടെ നേതൃത്വത്തിൽ പ്രാർത്ഥന അർപ്പിക്കും.
തുടർന്ന് മെമ്മറീസ് കേക്ക് കട്ടിംഗ്, മെമ്മറീസ് ഗാനം, വിവിധ ബാച്ചുകളുടെ ക്ലാസ് റീയൂണിയൻ, ഫ്ലാഷ് മോബ്, ഉച്ചഭക്ഷണം, മാർഗംകളി, ഗുരുവന്ദനം, റംഗപൂജ (ഡാൻസ് പ്രോഗ്രാം) എന്നിവ നടക്കും.
ഉച്ചതിരിഞ്ഞ് നടക്കുന്ന ഔപചാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം രാജ്യസഭാംഗം ജോസ് കെ. മാണി എം.പി. നിർവഹിക്കും.
ചടങ്ങിൽ "എളൂർക്കുന്നിലെ എസ്തഫാൻ" എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. ഉഴവൂർ കോളേജിലെ മലയാള വിഭാഗം മുൻ അധ്യാപകനായിരുന്ന പ്രൊഫ. മാത്യു പ്രാൽ രചിച്ച ഗ്രന്ഥമാണ് പ്രകാശനം ചെയ്യുന്നത്.
തുടർന്ന് മെമ്മറീസ് 1995–2000 യൂണിയൻ ഭാരവാഹികളുടെ പരിചയപ്പെടുത്തലും നടക്കും.
വൈകിട്ട് 3.00-ന് സമാപന സമ്മേളനം സംഘടിപ്പിക്കും.
സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിക്കും. അനുഗ്രഹപ്രഭാഷണം കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം തിരുമേനി നടത്തും.
ഈ ചടങ്ങിൽ "മെമ്മറീസ് 1995–2000 ഫൗണ്ടേഷൻ" ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എം.പി. നിർവഹിക്കും.
ആശംസകൾ അർപ്പിച്ച് മാണി സി. കാപ്പൻ എം.എൽ.എ., . നാട്ടകം സുരേഷ് എം.എൽ.എ., തോമസ് ചാഴികാടൻ മുൻ എം.പി., ജോസഫ് ജോർജ് കാനാട്ട് (രക്ഷാധികാരി), വി.പി. തോമസ്കുട്ടി (രക്ഷാധികാരി) ,ഫാ എബ്രാഹം പറമ്പേട്ട് എന്നിവർ പങ്കെടുക്കും.
വൈകിട്ട് 4.00-ന് പ്രമുഖ ഗായകൻ ജിൻസ് ഗോപിനാഥും സംഘവും അവതരിപ്പിക്കുന്ന ഗാനമേള പരിപാടിക്ക് സമാപനം കുറിക്കും.
മെമ്മറീസ് 1995–2000 ചെയർമാൻ ബിജു കെ.എൽ., ജനറൽ കൺവീനർ സജി ഓളിക്കര, പ്രോഗ്രാം കൺവീനർ രാജേഷ് മരങ്ങാട്ടിൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ബെയ്ലോൺ എബ്രാഹം, ജോസ് എബ്രാഹം,കോളേജ് പ്രിൻസിപ്പൽ ഡോ സിൻസി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായിരിക്കുന്നത് എന്ന് പത്രസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു: ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ പൂർവവിദ്യാർത്ഥികളും കുടുംബാംഗങ്ങളും അധ്യാപകരും അനധ്യാപകരും മുഴുവൻ പരിപാടിയിൽ പങ്കാളികളായി ഈ ചരിത്രസംഗമം വിജയിപ്പിക്കണമെന്ന് സംഘാടകസമിതി അഭ്യർത്ഥിച്ചു.
70 12 23 03 34

.jpg)



0 Comments