വെള്ളപ്പൊക്കം ..... പ്രതിസന്ധി ഒറ്റക്കെട്ടായി നിന്ന് മറികടക്കാൻ യത്നിച്ച എല്ലാവർക്കും നന്ദിയെന്ന് ആക്ടിംഗ് ചെയർ പേഴ്സൺ മായാ രാഹുൽ ..... പാലാ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് നിർത്തി .....വീഡിയോ വാർത്തയോടൊപ്പം


വെള്ളപ്പൊക്കം ..... പ്രതിസന്ധി ഒറ്റക്കെട്ടായി നിന്ന്  മറികടക്കാൻ യത്നിച്ച എല്ലാവർക്കും നന്ദിയെന്ന് ആക്ടിംഗ് ചെയർ പേഴ്സൺ മായാ രാഹുൽ ..... പാലാ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് നിർത്തി  

ഒറ്റക്കെട്ടായി  ശക്തമായ മഴയെ തുടർന്ന് ഉണ്ടായ പ്രതിസന്ധി ഘട്ടത്തിൽ കർമ്മനിരതരായി ഒറ്റക്കെട്ടായി പ്രവർത്തിച്ച നഗരസഭാ കൗൺസിലർമാർക്കും ജീവനക്കാർക്കും വിവിധ സർക്കാർ വകുപ്പുകൾക്കും സർവോപരി പാലായിലെ സന്നദ്ധ സംഘടനകൾക്കും ആക്ടിങ് ചെയർപേഴ്സൺ മായാ രാഹുൽ നന്ദി രേഖപ്പെടുത്തി.

വീഡിയോ കാണാം 👇👇👇


പ്രതിസന്ധിയുടെ ഓരോ ഘട്ടത്തിലും ജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തി എല്ലാവരും രാഷ്ട്രീയഭേദമന്യേ കൈകോർത്ത് പ്രവർത്തിച്ചതാണ് രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ സഹായിച്ചതെന്ന് അവർ പറഞ്ഞു. നഗരസഭാ ജീവനക്കാരുടെയും ആരോഗ്യവിഭാഗം, അഗ്നിരക്ഷാസേന, പൊലീസ്, കെ.എസ്.ഇ.ബി., ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളുടെയും ആത്മാർഥമായ സേവനവും വിവിധ സന്നദ്ധ സംഘടനകളുടെയും യുവജന കൂട്ടായ്മകളുടെയും നിസ്വാർത്ഥ പിന്തുണയും പ്രത്യേകം അഭിനന്ദനാർഹമാണെന്നും അവർ കൂട്ടിച്ചേർത്തു.


പാലായിലെ ജനങ്ങൾ കാട്ടിയ സഹകരണ മനോഭാവത്തിനും ഉത്തരവാദിത്തബോധത്തിനും പ്രത്യേകം നന്ദി അറിയിച്ച ആക്ടിങ് ചെയർപേഴ്സൺ, ഇത്തരത്തിലുള്ള കൂട്ടായ പ്രവർത്തനങ്ങളാണ് ഏത് ദുരന്തത്തെയും അതിജീവിക്കാൻ സമൂഹത്തിന് ശക്തിപകരുന്നതെന്നും അഭിപ്രായപ്പെട്ടു.


പാലാ നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പ് സമാപിച്ചു

വെള്ളപ്പൊക്കം മൂലം ദുരിതത്തിലായ കുടുംബങ്ങൾക്കായി പാലാ നഗരസഭയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് സമാപിച്ചു.

സമാപനദിനത്തിൽ ക്യാമ്പിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ മായ രാഹുൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ക്യാമ്പ് പ്രവർത്തിച്ച കാലയളവിൽ ഭക്ഷണം, താമസം, ചികിത്സ എന്നിവ ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഉറപ്പാക്കിയിരുന്നു.
 

ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ രജിത പ്രകാശ്, വാർഡ് കൗൺസിലർ ബിജി ജോജോ, കൗൺസിലർമാരായ 
ലീന സണ്ണി, ജോസിന് ബിനോ, ടോണി തൈപ്പറമ്പിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ക്യാമ്പ് വിട്ടുപോകുന്ന കുടുംബങ്ങൾക്ക് ആവശ്യമായ പ്രാഥമിക ഗാർഹിക സാധനങ്ങളും സന്നദ്ധ പ്രവർത്തകരുടെയും സാമൂഹിക പ്രവർത്തകരുടെയും സഹകരണത്തോടെ കൈമാറി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments