വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസർ ബിനീഷ് കുമാറിനെ 5000 രൂപാ കൈക്കൂലി വാങ്ങവേ കോട്ടയം വിജിലൻസ് സംഘം പിടികൂടി
ഫയൽ തീർപ്പാക്കുന്നതിലേക്കു പരാതിക്കാരനിൽ നിന്നും 5000/- രൂപ കൈക്കൂലി വാങ്ങുന്നതിനിടയ്ക്ക് കോട്ടയം കിഴക്കൻ മേഖല വിജിലൻസ് ഇന്ന് അറസ്റ്റ് ചെയ്തു .
വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് ബിനു ആർ -ന് കിട്ടിയ അറിവിന്മേൽ വിജിലൻസ് കിഴക്കൻ മേഖല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി വി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ ഉദ്യോഗസ്ഥൻ നാളുകളായി വിജിലൻസിന്റെ നിരീക്ഷണത്തിൽ ഇരുന്ന ആളാണ്. പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കുന്നതാണ്.
വിജിലൻസ് ഇൻസ്‌പെക്ടർ മനു വി നായർ, ASI മാരായ അരുൺ ചന്ദ്, രജീഷ്, രാജേഷ് T പി, അനൂപ് കെ എ, രാജേഷ് കുമാർ സെബാസ്റ്റ്യൻ, സുരേഷ്, ജോഷി ഇഗ്‌നേഷ്യസ്, ജാൻസി എന്നിവർ വിജിലൻസ് നടപടികളിൽ പങ്കെടുത്തു.
70 12 23 03 34




.jpg)


0 Comments