ലോഡ്ജ് മുറി കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തിയ സംഘത്തെ പൊലീസ് പിടികൂടി.
യുവതിയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. നിലമ്പൂർ പൂക്കോട്ടുമന സ്വദേശി തോമസ് എംഎ (31), പുത്തൂർ മൈലക്കുളം സ്വദേശി ശ്രീത്തു പി ഷാജി (30), മാങ്കോട് സ്വദേശി ശ്രീലക്ഷ്മി എസ് (29) എന്നിവരാണ് പിടിയിലായത്.
പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപത്തെ ലോഡ്‌ജിലായിരുന്നു സംഘത്തിന്റെ ലഹരിവിൽപന. പട്രോളിങ്ങിനിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘത്തിന്റെ പ്രവർത്തനം പുറത്തായത്.
പൊലീസ് ലോഡ്‌ജിലെത്തുമ്പോൾ ശ്രീത്തുവും ശ്രീലക്ഷ്മിയും മുറിയിലുണ്ടായിരുന്നു. എംഡിഎംഎ വാങ്ങുന്നതിനായി തോമസ് പുറത്തുപോയിരിക്കുകയായിരുന്നു.
മുറി പരിശോധിച്ചപ്പോൾ ലഹരിമരുന്ന് ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഫ്യൂമിംഗ് ട്യൂബും എംഡിഎംഎ ചെറിയ അളവുകളിൽ വിൽപന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന സിലോക്ക് കവറുകളും കണ്ടെത്തി.
തോമസ് തിരിച്ചെത്തുന്നതുവരെ പൊലീസ് ലോഡ്ജിൽ കാത്തുനിന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷം മുറിയിലെത്തിയ ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 0.4353 ഗ്രാം എംഡിഎംഎ തോമസിന്റെ പക്കൽനിന്ന് കണ്ടെത്തിയത്. മൂന്ന് പ്രതികളെയും വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
70 12 23 03 34



.jpg)


0 Comments